NEWS

ഫ്ലക്സ് വിവാദം: പാലക്കാട് നഗരസഭയിൽ ദേശീയ പാതകയുമായി സിപിഎമ്മും ജയ് ശ്രീറാം വിളിയുമായി ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ സിപിഎം,ബിജെപി മുദ്രാവാക്യം വിളി. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങൾ ആണുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് ഇരുകൂട്ടരും മുദ്രാവാക്യം മുഴക്കി നേർക്കുനേർ നിന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ ദേശീയ പതാക ഉയര്‍ത്താൻ ശ്രമിച്ചു. നഗരസഭക്ക് അകത്ത് അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടത്.

Signature-ad

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയിൽ ഏര്‍പ്പെടുത്തിയിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിലേക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതാണ് വിവാദമായത്. ഇതിനു ബദൽ ആയി ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തി.

Back to top button
error: