ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന്
യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുളള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുന്‍പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.