Month: December 2020
-
Lead News
കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റ സഹായി കെകെ അശോകന്‍, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ ഉണ്ട്. ഐജിയുടെ കീഴില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കുന്നുമുണ്ട്. അതിനാല്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം ഉണ്ടെന്നാണ് മാരാരിക്കുളം പോലീസ് ആലപ്പുഴ ജുഡീഷല്‍ കോടതിയെ അറിയിച്ചത്. പോലീസിന്റെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ജൂണ്‍ 20നാണ് മഹേഷിനെ ആലപ്പുഴ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കും സഹായി അശോകനെതിരെയും രംഗത്ത് വന്നിരുന്നു. എന്നാല്‍ വെളളാപ്പളളി നടേശന്‍ ആരോപണം…
Read More » -
Lead News
നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍
നാളെ ചേരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അടിയന്തര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചു. കര്‍ഷകരെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതോടെ കര്‍ഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലായി. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ നിര്‍മാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാന്‍ നിയമസഭ സമ്മേളനം ചേരാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Read More » -
Lead News
സുരേഷ് റെയ്‌ന അറസ്റ്റില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന മുംബൈയില്‍ അറസ്റ്റില്‍ ആയി. ഒരു സ്വകാര്യ ക്ലബിലെ പാര്‍ട്ടിയിലെ മുംബൈ പോലീസ് നടത്തിയ റെയ്ഡിലാണ് റെയ്ന അടക്കം പ്രമുഖര്‍ അറസ്റ്റിലായത്. കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. സുരേഷ് റെയ്നയ്ക്ക് ഒപ്പം ഗായകന്‍ ഗുരു റാന്തവയും അറസ്റ്റില്‍ ആയിരുന്നു. മുംബൈ ഡ്രാഗണ്‍ ഫ്ലൈ ക്ലബില്‍ ആയിരുന്നു റെയ്ഡ്. ഈ ക്ലബ് അനുവദിച്ച സമയവും കഴിഞ്ഞ് പ്രവര്‍ത്തിച്ചതും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആണ് പ്രശ്നമായത്. റെയ്ന അടക്കം 34 പേരെയാണ് അറസ്റ്റ് ചെയ്തത്. റെയ്നയെയും ഗുരുവിനെയും ജാമ്യത്തില്‍ വിട്ടയച്ചു. ഐ പി സി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റെയനക്ക് എതിരെ കേസ് എടുത്തത്.
Read More » -
Lead News
എൻസിപി ഉടൻ പിളരും, മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം യുഡിഎഫിലേക്ക്, എൽഡിഎഫിൽ ഉറച്ച് ശശീന്ദ്രൻ
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് എൻസിപി ഉടൻ പിളരും എന്ന് സൂചന. യുഡിഎഫിലേക്ക് മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം പിളർന്നു പോകും എന്നാണ് വിവരം. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുമായി മാണി സി കാപ്പന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. പാലാ സീറ്റിൽ കേരള കോൺഗ്രസ് എം മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു സംഘം യുഡിഎഫിലേക്ക് പോകുന്നത്. യുഡിഎഫ് നേതൃത്വത്തോട് നാല് സീറ്റ് നൽകണം എന്നാണ് മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പാല കൂടാതെ കുട്ടനാട്,കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റും ആണ് എൻസിപിയുടെ ആവശ്യം. ജോസഫ് വിഭാഗം കുട്ടനാട് വിട്ടു നൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് പകരം വേണമെന്നും മണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെടുന്നു. പാലായിൽ മാണി സി കാപ്പൻ,കുട്ടനാട്ടിൽ സലിം പി ചാക്കോ, കായംകുളത്ത് സുൽഫിക്കർ മയൂരി എന്നിവർക്ക് വേണ്ടിയാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ…
Read More » -
NEWS
സുഗതകുമാരിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ
കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കവയിത്രിയുടെ ശ്വസന പ്രക്രിയ പൂർണ്ണമായും വെൻ്റിലേറ്റർ സഹായത്തോടെയാണ്. കടുത്ത ന്യൂമോണിയയുമുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read More » -
Lead News
തന്റെ അന്വേഷണം സത്യസന്ധമായിരുന്നു, അതിന്റെ തെളിവാണ് കോടതി വിധി; വികാരനിര്‍ഭരനായി വര്‍ഗീസ് പി തോമസ്
അഭയക്കേസിന്റെ വിധി വന്നപ്പോള്‍ വികാരനിര്‍ഭരനായി സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ്. തന്റെ അന്വേഷണം സത്യസന്ധമായിരുന്നു അതിനുളള തെളിവാണ് കോടതി വിധി അദ്ദേഹം പറഞ്ഞു. പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലുടെ മുമ്പില്‍ വിതുമ്പിയാണ് അദ്ദേഹം സംസാരിച്ചത്. സന്തോഷത്തിന്റെ കണ്ണീരാണെന്ന് അദ്ദേഹം പറഞ്ഞു. അഭയയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ വകവെയ്ക്കാതെ വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു. എതു കേസും സത്യസന്ധമായിട്ടേ അന്വേഷിക്കാറുളളൂ. അഭയ കേസും അത്തരത്തില്‍ കൃത്യമായിച്ചും ആഴത്തിലും അന്വേഷിച്ചു. നൂറ് ശതമാനം സത്യസന്ധമായി അന്വേഷിച്ചു എന്ന തെളിവാണ് ഇന്ന് പുറത്തുവന്ന വിധി. കുറ്റം തെളിഞ്ഞുവെന്നാല്‍ സത്യം ജയിച്ചു എന്നാണ് . ഇനി ശിക്ഷ എന്തായാലും പ്രശ്‌നമില്ല. വിധിയില്‍ ഞാന്‍ സന്തുഷ്ടനായി വര്‍ഗീസ് പറഞ്ഞു. കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനാണ് ഞാന്‍ വോളന്ററി റിട്ടയര്‍മെന്റ്് എടുത്തത്. എന്‍ കൂടെയുണ്ടായിരുന്ന പലരും ഡിഐജിമാരായി. എനിക്കും അവിടെ എത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ സത്യസന്ധമായി…
Read More » -
Lead News
നമ്മളും ഭയക്കണം അതിവേഗ കോവിഡിനെ,ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ അഞ്ച് പേർക്ക് കൊവിഡ്
ലണ്ടനിൽ നിന്ന് ഇന്നലെ രാത്രി ന്യൂഡൽഹിയിൽ എത്തിയ വിമാനത്തിലെ അഞ്ചുപേർക്ക് കോവിഡ്. യാത്രക്കാരും ക്യാബിൻ ക്രൂവും അടക്കം 266 പേരെ പരിശോധിച്ചപ്പോഴാണ് ഈ വിവരം വ്യക്തമായത്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന വൈറസ് വഴി അതിവേഗ വ്യാപനം ഉണ്ടെന്നിരിക്കെ കോവിഡ് ബാധിച്ചവരുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ചൊവ്വാഴ്ച അർധരാത്രി മുതൽ ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തലാക്കിയിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവേഗം പടർന്നു പിടിക്കുന്നു എന്നുള്ളത് മൂലമാണ് ഇത്. പഴയ വൈറസിനെക്കാൾ 70% അധികമാണ് പുതിയ വൈറസിന്റെ പടരൽ ശേഷി. ബ്രിട്ടനിൽ നിന്ന് നേരിട്ടോ വേറെ എന്തെങ്കിലും രാജ്യം വഴിയോ എത്തുന്നവർക്ക് കർശന പരിശോധനയാണ് ഇന്നലെ മുതൽ നടക്കുന്നത്.
Read More » -
Lead News
അഭയക്കേസിന്റെ നാള്‍ വഴികള്‍…
ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നീണ്ട 28 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു. പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാറിൻ്റെ വിധി. ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റവും സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ ശക്തമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. കോട്ടയം നഗരത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റിനു മുറ്റത്തെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടത് 1992 മാര്‍ച്ച് 27 നാണ്. അടുക്കളയോടു ചേര്‍ന്ന കിണറ്റില്‍ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കള അലങ്കോലപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ ദുരൂഹതകൾ ഘനീഭവിച്ചു കിടന്ന അന്തരീക്ഷം…! ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായിരുന്നു ഇരുപത്തി ഒന്നുകാരിയായ സിസ്റ്റര്‍ അഭയ. അന്ന് കോട്ടയം ബി. സി.…
Read More » -
Lead News
അഭയ കേസ്; വിധി പ്രസ്താവത്തില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍, ഇരുവരും ജയിലിലേക്ക്, ശിക്ഷാവിധി നാളെ
28 വര്‍ഷത്തിന് ശേഷം അഭയ കേസില്‍ വിധി വന്നപ്പോള്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ വിധി പ്രസ്താവിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസിൽ ശിക്ഷ നാളെ വിധിക്കും.
Read More » -
Lead News
ദൈവമാണ് എന്റെ കാവൽക്കാരൻ, താൻ നിരപരാധി, തോമസ് കോട്ടൂരിന്റെ പ്രതികരണം, പ്രതികരിക്കാതെ സെഫി
ദൈവമാണ് തന്റെ കാവൽക്കാരൻ എന്ന് അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട തോമസ് കോട്ടൂർ. ദൈവത്തിന് ഒരു വലിയ പദ്ധതിയുണ്ട്. കേസിൽ താൻ നിരപരാധിയാണ്. കേസിൽ ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചില്ല. അപ്പീൽ പോകുന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല എന്നും തോമസ് കോട്ടൂർ പറഞ്ഞു. അതേസമയം സിസ്റ്റർ സെഫി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടി മൗനമായിരുന്നു. കൈയ്യിൽ കുരിശു പിടിച്ചു കൊണ്ടായിരുന്നു മൗനം. എന്നാൽ കോടതി വിധി കേട്ടതിനു ശേഷം ഇരുവരും തളർന്ന രീതിയിലായിരുന്നു. സിസ്റ്റർ സെഫി കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേയ്ക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കും മാറ്റും.
Read More »