Lead NewsNEWS

രഹസ്യബന്ധം അഭയ അറിഞ്ഞു, കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

പ്രതികൾ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കോട്ടയം ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27 ന് പുലർച്ചെ പഠിക്കാൻ എഴുന്നേറ്റ അഭയ വെള്ളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയപ്പോഴാണ് രഹസ്യബന്ധം കാണുന്നത്.

ഇത് തിരിച്ചറിഞ്ഞ് പ്രതികൾ അഭയയെ കോടാലികൊണ്ട് തലക്കടിച്ചു കൊന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൂന്നുതവണ അഭയയുടെ തലയ്ക്ക്‌ കോടാലികൊണ്ട് അടിച്ചു. കൊല്ലപ്പെട്ടു എന്നുകരുതി പ്രതികൾ പിന്നീട് അഭയയയെ കിണറ്റിൽ ഇടുക ആയിരുന്നു. കോൺവെന്റ് വളപ്പിലെ കിണറ്റിൽ തന്നെയാണ് അഭയയെ തള്ളിയത്.

അഭയയെ കാണാതായതിനെതുടർന്ന് രാവിലെതന്നെ തിരച്ചിൽ ആരംഭിച്ചു. അഭയയുടെ ചെരുപ്പ് ഹോസ്റ്റൽ അടുക്കളയിലെ ഫ്രിഡ്ജിന്റെ അടുത്തുനിന്ന് കിട്ടി. രാവിലെ പത്തുമണിയോടെ കോൺവെന്റ് കിണറ്റിൽ നിന്ന് അഭയയുടെ മൃതദേഹം കണ്ടെത്തി.

2008-ലാണ് മൂന്ന് പ്രതികളെയും സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഫാദർ തോമസ് കോട്ടൂർ,ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ സാങ്കേതിക പരിശോധനവിദ്യകളും സിബിഐ കേസിൽ ഉപയോഗിച്ചിരുന്നു.

ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂർ നേരത്തെ കോട്ടയം ബിസിഎം കോളജിൽ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു. അമേരിക്കയിലേക്ക് പോയി തിരിച്ചെത്തിയ തോമസ് കോട്ടൂർ കോട്ടയം അതിരൂപത ചാൻസലർ ആയിരിക്കെയാണ് സിബിഐ അറസ്റ്റിലായത്. കൊലപാതക പങ്കാളിയെന്ന് സിബിഐ കണ്ടെത്തിയ ഫാദർ ജോസ് പുതൃക്കയിൽ അറസ്റ്റിലാകുമ്പോൾ രാജപുരം സെന്റ് പയസ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു.ഇദ്ദേഹത്തെ പിന്നീട് വെറുതെ വീട്ടിരുന്നു.

Back to top button
error: