പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളും ചർച്ച ആകും എന്ന് കരുതുന്നു. കോർ കമ്മിറ്റി വിളിച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല എന്ന ആരോപണം ഒരു വിഭാഗം നേതാക്കൾക്കുണ്ടായിരുന്നു. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ കെ സുരേന്ദ്രൻ വിമതവിഭാഗം ഇക്കാര്യങ്ങൾ ഉന്നയിക്കും.
സംസ്ഥാന വൈസ് പ്രസിഡണ്ട് ആയ ശോഭാ സുരേന്ദ്രനെ ഒതുക്കുന്നുവെന്ന് കാണിച്ചു സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് ഒരുവിഭാഗം പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പിന്നാലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശോഭയുടെ നേതൃത്വത്തിലുള്ള സംഘം ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിയിരിക്കുകയാണ്. ശോഭക്കെതിരെ നടപടി വന്നേക്കുമെന്ന് ചർച്ച വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുടെ നിലപാട് നിർണായകമാകും.