Month: December 2020

  • Lead News

    സഞ്ചരിക്കുന്ന നേത്രവിഭാഗവുമായി ‘നയനപഥം പദ്ധതി’ സജ്ജമായി

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓരോ വാഹനത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 20 ലക്ഷം രൂപ വീതം ആകെ 2.8 കോടി രൂപയാണ് ചെലവഴിച്ചത്. നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വ്വഹിച്ചതായും മന്ത്രി പറഞ്ഞു. ദുര്‍ഘട പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും നേത്രപരിശോധന ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചാണ് നയനപഥം പദ്ധതി ആരംഭിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് പരിശോധന സമയത്ത് തന്നെ ആവശ്യമായ മരുന്നും, ചികിത്സയും നല്‍കുകയും തുടര്‍ ചികിത്സ ആവശ്യമുള്ളവരെ റഫറല്‍ കേന്ദ്രങ്ങളിലേക്ക് വാഹനത്തില്‍ എത്തിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ നേത്ര പരിശോധന, സ്‌കൂള്‍ കുട്ടികളുടെ നേത്രപരിശോധന, നേത്രപരിശോധന കേന്ദ്രത്തില്‍ നിന്നും ചികിത്സക്കായി അടുത്തുള്ള റഫറല്‍ കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോവുക, നേത്രപടലാന്ധത, ഗ്ലോക്കോമ, തുടങ്ങിയ രോഗ പരിശോധന സൗകര്യങ്ങള്‍ നല്‍കുക, നേത്രരോഗ ബോധവത്ക്കരണം എന്നിവയും ഇതിലൂടെ സാധ്യമാകും. ഓരോ ജില്ലയിലുമുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന മൊബൈല്‍…

    Read More »
  • Lead News

    കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ ടീച്ചര്‍ക്ക് വിട

    കവയത്രി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു.ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌കാരചടങ്ങുകള്‍. ചടങ്ങിന് സംബന്ധിച്ചവരെല്ലാം പിപിഇ കിറ്റ് ധരിച്ചിരുന്നു.   കൊവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായതും പിന്നെ മരണപ്പെട്ടതും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി. സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ഹാളിൽ അനുശോചന യോഗം ചേരും.

    Read More »
  • Lead News

    ഗവര്‍ണറുടെ അഭിമാനം എന്നത് ഭരണഘടനയുടെ അഭിമാനമാണ്: രാജ്ഭവനുകളില്‍ നിന്നും ഇല്ലാതാവുന്ന നീതിവാക്യം

    സംസ്ഥാന രാഷ്ട്രീയത്തില്‍ സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയില്ല. നേരത്തെ അനുമതി തേടി കൊണ്ടുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ഇതിന്റെ വിശദീകരണവും ഗവര്‍ണര്‍ തള്ളുകയായിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രമേയം പാസാക്കാന്‍ ആയിരുന്നു പ്രത്യേക നിയമസഭ സമ്മേളനം. എന്നാല്‍ ഇതിനുള്ള സാഹചര്യം, പ്രമേയത്തിലെ ഉള്ളടക്കം എന്താണ്, കേന്ദ്രസര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ടോ തുടങ്ങിയ വിശദീകരണങ്ങള്‍ തേടിക്കൊണ്ടാണ് ഗവര്‍ണര്‍ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന…

    Read More »
  • Lead News

    കോവിഡ് വ്യാപനം; രജനീകാന്ത് സിനിമ നിര്‍ത്തിവെച്ചു

    സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിങ്ങ് നിർത്തി വച്ചു.താരം ഉൾപ്പടെ മുഴുവൻ പേർക്കും കൊവിഡ് പരിശോധന നടത്തും. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. സഹപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ രജനികാന്ത് ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം. റാമോജി ഫിലിം സിറ്റിയിൽ ബയോബബിൾ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം പൂർണമായി നിർത്തിവച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.

    Read More »
  • Lead News

    എന്റെ ടീച്ചറമ്മ വിടവാങ്ങി: ടി. എന്‍ പ്രതാപന്‍

    ടി.എന്‍ പ്രതാപന്‍ എംപിയും പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറും തമ്മിലുളള ആത്മബന്ധത്തെക്കുറിച്ച് പ്രതാപനെഴുതിയ കുറിപ്പ്. എന്റെ ടീച്ചറമ്മ വിടവാങ്ങി. ഭൂമിയാണ്, പ്രകൃതിയാണ് അമ്മയെന്ന് പഠിപ്പിച്ച സുഗതകുമാരി ടീച്ചർ ഇഹലോകത്തെ പൊടിയും പുകച്ചുരുളുകളും നിറഞ്ഞ വിധി വൃത്തങ്ങൾ കടന്ന് പരലോകത്തെ ഏതോ വടവൃക്ഷത്തിന്റെ കുളിരുള്ള തണലിലേക്ക് പോയി. വലിയ ആത്മബന്ധമുണ്ടായിരുന്നു ടീച്ചറോട്. അനുപമമായ ഒരു ആത്മചൈതന്യം സുഗന്ധം പോലെ എപ്പോഴും ചുറ്റിലുള്ളവർക്ക് പകർന്നു നൽകിയിരുന്ന ഒരമ്മ. എന്നോട് സ്വന്തം മകനെന്ന പോലെയായിരുന്നു അവിടുത്തെ കരുതൽ. ഞാൻ എന്റെ അമ്മയെ കുറിച്ചെഴുതി അനശ്വര ഗസൽ ഗായകൻ ഉമ്പായി ആലപിച്ച “അമ്മേ അനുപമ സൗന്ദര്യമേ…” എന്ന ഗാനമായിരുന്നു എന്റെ കോളർ ട്യൂൺ. എന്നെ വിളിക്കുമ്പോൾ ആ പാട്ട് കേൾക്കാൻ തുടങ്ങിയതിൽ പിന്നെ എപ്പോൾ എന്തിന് വിളിച്ചാലും ആദ്യം അമ്മയുടെ ക്ഷേമം ആരായും. ഒരു കൂലിപ്പണിക്കാരിയായ എന്റെ അമ്മയെ കുറിച്ച് ടീച്ചറമ്മ കാണിക്കുന്ന സ്നേഹം എന്നെ വല്ലാതെ ഉലച്ചിരുന്നു. ടീച്ചറമ്മയുടെ ഒരു പിറന്നാളിന് അവിടുത്തെ വീടായ വരദയിൽ…

    Read More »
  • Lead News

    നീണ്ട 28 വര്‍ഷത്തെ പോരാട്ടം പര്യവസാനിക്കുമ്പോള്‍ അഭയയ്ക്ക് നീതി….

    28 വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ വിധി വന്നപ്പോള്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍ നിര്‍വികാരനായി. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. രാവിലെ തന്നെ കോടതിയും പരിസരവും പോലീസിനേയും മാധ്യമങ്ങളേയും ജനങ്ങളേയും കൊണ്ട് നിറഞ്ഞിരുന്നു. കൂട്ടത്തില്‍ കേസിനെ ഈ തലത്തില്‍ സജീവമാക്കി നിര്‍ത്തിയ ജോമോന്‍ പുത്തന്‍ പുരയ്ക്കലും എത്തിയിരുന്നു. 10.15 ന് പോലീസ് വാഹനത്തിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചു. ഇന്നത്തേക്ക് വിധി മാറ്റിയതിനാല്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നുമാണ് കൊണ്ടുവന്നത്. കോടതിയിലെത്തിയ പ്രതികളെ കാണാന്‍ ബന്ധുക്കള്‍ എത്തി ആശ്വസിപ്പിച്ചു. ആദ്യം ഫാദറും പിന്നീട് സെഫിയും കോടതി മുറിക്കുളളിലേക്ക് കയറി. ആദ്യം തോമസ് കോട്ടൂരാണ് പ്രതിക്കൂട്ടിലേക്ക് കയറിയത്. പിന്നീട് സിസ്റ്റര്‍ സെഫിയും. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശക്തമായിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ…

    Read More »
  • Lead News

    ക്രിസ്തുമസ്, ന്യൂ ഇയര്‍ മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി; ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം

    തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഓണം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് നാം കണ്ടതാണ്.…

    Read More »
  • Lead News

    കര്‍ണാടകയിലും രാത്രികാല കര്‍ഫ്യു

    കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വേഗത്തില്‍ പരക്കാനുള്ള സാഹചര്യത്തില്‍ കര്‍ണാകയിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ജനുവരി 2 വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂവിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി റെഡിയൂരപ്പ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ഫ്യൂവിനോട് സഹകരിച്ച് ശ്രദ്ധയോടെയും ജാഗ്രതയോടും ജീവിക്കണമെന്ന സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിനുള്ളില്‍ വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ജനവുരി മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച മുതല്‍ കര്‍ണാടകയില്‍ രാത്രി 10 ന് ശേഷം ഒരുതരത്തിലും ആഘോഷവും പാടില്ല. ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

    Read More »
  • Lead News

    കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്…

    മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാവും രാജി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്‍കിയതില്‍ വിജയം കണ്ടെത്താന്‍ സാധിച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ചുക്കാന്‍ പിടിക്കാന്‍ ത്രാണിയുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2017ല്‍ ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നു നടന്ന മലപ്പുറം ലോക്സഭ…

    Read More »
  • Lead News

    ഫാ. തോമസ് കോട്ടൂരിനും സി. സ്റ്റെഫിക്കും എതിരെയുള്ള ആരോപണങ്ങൾ അവിശ്വസനീയം: ക്നാനായ കത്തോലിക്കാ സഭ

    28 വര്‍ഷത്തിന് ശേഷം അഭയ കേസിലെ പ്രതികളുടെ ശിക്ഷാവിധി വന്നതില്‍ പ്രതികരണവുമായി ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത. അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയം സിബിഐ കോടതി വിധിയെ മാനിക്കുന്നു. അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യം ഉണ്ടായതില്‍ ദുഃഖിക്കുന്നുവെന്നും അതിരൂപത അറിയിച്ചു. കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. ഫാദര്‍ തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും. കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധി. സിസ്റ്റര്‍ സെഫിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും 5ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍…

    Read More »
Back to top button
error: