Lead NewsNEWS

93-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച റാന്നി സ്വദേശി അന്തരിച്ചു

തൊണ്ണൂറ്റിമൂന്നാമത്തെ വയസില്‍ കോവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റാന്നി സ്വദേശി അന്തരിച്ചു. എബ്രഹാം തോമസാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഇറ്റലിയില്‍ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളില്‍ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയില്‍ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.

Back to top button
error: