NEWS

കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയെ ആശങ്കയറിയിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രിക്ക് കത്ത്

കര്‍ഷക പ്രക്ഷോഭം രാജ്യമെങ്ങും അലയടിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം വിദേശ രാജ്യങ്ങളിലുമുണ്ടാകുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. കര്‍ഷക സമരത്തെ അനുകൂലിച്ച് പല വിദേശ നേതാക്കളും ഇന്ത്യയെ ആശങ്കയറിയിച്ചപ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പുറത്ത് നിന്നുളളവര്‍ ഇതില്‍ ഇടപെടണ്ട എന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

്എന്നാലിപ്പോള്‍ പ്രമീള ജയപാല്‍ അടക്കമുള്ള യു.എസ് പ്രതിനിധികള്‍ കര്‍ഷക സമരത്തിലുള്ള ആശങ്ക ഔദ്യോഗികമായി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിക്കണമെന്ന ആവശ്യവുമായി യു.എസ് വിദേശ കാര്യസെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ടുള്ള സിഖുകാരടക്കമുള്ള ഇന്ത്യന്‍ ജനത കര്‍ഷക പ്രതിഷേധത്തില്‍ വേദനിക്കുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പഞ്ചാബിലുള്ള തങ്ങളുടെ ബന്ധുക്കളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും കത്തെഴുതിയവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് ഈ വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്നാണ് കത്തിലെ ആവശ്യം. സമാധാനമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് യു.എസ് പ്രതിനിധികള്‍ വ്യക്തമാക്കി

Back to top button
error: