Month: December 2020
-
Lead News
ജോസഫിനെ തറപറ്റിച്ച ജോസ് കെ മാണിക്ക് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ,” നോ” പറഞ്ഞ് ജോസ് കെ മാണി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ ജോസ് കെ മാണിയുടെ ശക്തിയെ സംബന്ധിച്ച് നേതാക്കൾക്കിടയിൽ തന്നെ ആശങ്കയുണ്ടായിരുന്നു. ജോസഫ് എന്ന അതികായൻ അപ്പുറത്ത് നിൽക്കുമ്പോൾ ജോസ് കെ മാണി വെറും “ശിശു” എന്നതായിരുന്നു കേരള കോൺഗ്രസ് എമ്മിന് ഉള്ളിൽ തന്നെയുള്ള ചർച്ച. അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ ഉപേക്ഷിച്ച് കെഎം മാണിയുടെ വിശ്വസ്തർ ഒന്നിന് പുറകെ ഒന്നായി ജോസഫ് ക്യാമ്പിലേക്ക് ചേക്കേറി. എന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ജോസ് കെ മാണി തന്റെ കരുത്ത് തെളിയിച്ചു. ജോസഫ് ആകട്ടെ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തിൽ കെഎം മാണിയുടെ വിശ്വസ്തരായ നേതാക്കൾ ജോസ് കെ മാണി ക്യാമ്പിലേക്ക് ചേക്കേറാനുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്. ജോസഫ് വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് ഇത്തരത്തിൽ നിർണായകഘട്ടത്തിൽ ജോസ് കെ മാണിയെ ഉപേക്ഷിച്ച് ജോസഫ് ക്യാമ്പിലേക്ക് പോയ ആളാണ്. എന്നാൽ ഇപ്പോൾ തിരിച്ചുവരവിന് സാധ്യത തേടുകയാണ് വിക്ടർ ടി തോമസ്.…
Read More » -
NEWS
ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട് ??ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മുങ്ങിമരണത്തെ മുൻനിർത്തി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്
കേരളത്തിൽ ഒരു വർഷം മുങ്ങി മരിക്കുന്നത് ആയിരത്തിലധികം പേർ.ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മുങ്ങിമരണത്തെ മുൻനിർത്തി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് – മുങ്ങി മരണങ്ങളെ പറ്റി തന്നെ. സിനിമ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാർത്ത വായിച്ചു. എത്ര സങ്കടകരമായ വാർത്ത. ഈ വർഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല. ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട് ?? മിക്കവാറും ആഴ്ചയിൽ ഒന്നോ രണ്ടോ ആളുകൾ മുങ്ങി മരിക്കുന്നതായി നമ്മൾ വാർത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നിൽ കൂടുതൽ പേർ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വർഷത്തിൽ ഒരിക്കൽ ബോട്ടപകടത്തിൽ പത്തിലധികം പേർ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി. അതുകൊണ്ട് തന്നെ കേരളത്തിൽ ശരാശരി ഒരു വർഷം ഇരുന്നൂറ് പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൃത്യമായി കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ…
Read More » -
NEWS
അനിലിനെ 8 മിനിറ്റിൽ കരയിലെത്തിച്ചു, എന്നിട്ടും മരണം
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽചലചിത്രനടൻ നെടുമങ്ങാട് മുങ്ങിമരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് അനിലിനെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ തന്നെ അനിലിനെ കരയ്ക്ക് എത്തിച്ചിരുന്നു. ജോജു നായകനാകുന്ന സിനിമ “പീസി”ന്റെ ഷൂട്ടിങ്ങിന് ആണ് അനിൽ തൊടുപുഴയിൽ എത്തിയത്.ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡിക്സൻ എന്ന വേഷമായിരുന്നു അനിലിന്. കെ സൻഫീർ ആണ് ചിത്രത്തിന്റെ സംവിധാനം. 20 ദിവസത്തിലേറെയായി അനിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ട്. രണ്ടുദിവസം “അനുരാധ” എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. ഷൂട്ട് ഇല്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയപ്പോഴാണ് അപകടം സംഭവിച്ചത്.
Read More » -
NEWS
തിരുവനന്തപുരത്ത് രണ്ട് സിപിഎമ്മുകാർക്ക് വെട്ടേറ്റു, പിന്നിൽ ബിജെപി പ്രവർത്തകർ
തിരുവനന്തപുരം പേട്ടയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകർ പോലീസ് പിടിയിലായി. പ്രദീപ്, ഹരികൃഷ്ണൻ എന്നീ സിപിഎം പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഇവരെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
Lead News
പാലക്കാട് ദുരഭിമാന കൊലയിൽ ഭാര്യയുടെ അമ്മാവന് പിന്നാലെ അച്ഛനും പിടിയിൽ
പാലക്കാട് ദുരഭിമാന കൊലയിൽ ഭാര്യയുടെ അമ്മാവന് പിന്നാലെ അച്ഛനും പിടിയിൽ. മാനാംകുളമ്പ് സ്കൂളിന് സമീപം കൊല്ലപ്പെട്ട 27 വയസ്സുകാരൻ അനീഷിനെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭു കുമാറും അമ്മാവൻ രതീഷും ആണ് പിടിയിലായത്. ക്രിസ്തുമസ് ദിവസം സന്ധ്യയ്ക്ക് അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാംകുളമ്പ് എന്ന സ്ഥലത്തു വെച്ച് പെണ്‍കുട്ടിയുടെ അച്‌ഛന്‍ പ്രഭുകുമാർ, അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേർന്ന് വെട്ടി കൊല്ലുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുരേഷും അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറും ചേര്‍ന്നാണത്രേ കൊലപാതകം നടത്തിയതെന്ന് കുഴല്‍മന്ദം പോലിസ് അറിയിച്ചു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രഭുകുമാറിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ പറഞ്ഞു. അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരൻ മാധ്യമങ്ങളോട്…
Read More » -
Lead News
പാലക്കാട് തെങ്കുറിശ്ശിയിൽ യുവാവിനെ കൊലപ്പെടുത്തി,ദുരഭിമാനക്കൊല എന്ന് പോലീസ്
പാലക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.തെങ്കുറിശ്ശി ഇലമന്ദം ആറുമുഖന്‍റെ മകന്‍ അനീഷ് (അപ്പു -27) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്തുമസ് ദിവസം സന്ധ്യയ്ക്ക് അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാം കുളമ്ബ് എന്ന സ്ഥലത്തു വെച്ച് പെണ്‍കുട്ടിയുടെ അച്‌ഛന്‍ പ്രഭുകുമാർ, അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേർന്ന് വെട്ടി കൊല്ലുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുരേഷും അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറും ചേര്‍ന്നാണത്രേ കൊലപാതകം നടത്തിയതെന്ന് കുഴല്‍മന്ദം പോലിസ് അറിയിച്ചു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രഭുകുമാറിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ പറഞ്ഞു. അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തികമായി…
Read More » -
LIFE
മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർസാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം, അനിൽ നെടുമങ്ങാടിന്റെ മരണത്തിന്റെ നേർസാക്ഷിയായ മാധ്യമ പ്രവർത്തകൻ
മാധ്യമ പ്രവർത്തകൻ സോജൻ സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് – മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർസാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിൻ്റെ പ്രിയ നടൻ അനിൽ നെടുമങ്ങാടിൻ്റെ മരണം യാദൃച്ഛികമായി കൺമുന്നിൽ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകൾക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല. ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങൾ നാലുപേരും കൂടി പി.ആർ പ്രശാന്ത് (മംഗളം), അഫ്സൽ ഇബ്രാഹിം (മാധ്യമം), അഖിൽ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാൻ തൊടുപുഴയിൽ നിന്നും യാത്ര തിരിക്കുന്നത്. ക്രിസ്മസ് ദിനമായതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാർക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പിൽ പോയി മടങ്ങി വരുമ്പോൾ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാൽ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാൻ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരൻ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേയ്ക്കും…
Read More » -
NEWS
അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മിക വേർപാടിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Read More » -
Lead News
സച്ചിയെ കുറിച്ച് അനിൽ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .
Read More » -
Lead News
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. ഷൂട്ടിങ്ങിനിടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ ആയിരുന്നു അപകടം. കുളിക്കുന്നതിനിടെ കയത്തിൽപ്പെടുക ആയിരുന്നു. കമ്മട്ടിപ്പാടം അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളോടെ ശ്രദ്ധേയനായി. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
Read More »