NEWS
നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ കാര്യമായ വ്യതിയാനം വന്നത് ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം.
കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിൽ ആയിരുന്നു രജനീകാന്ത്. ഇന്ന് രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ കുറച്ചുപേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് നടത്തിയ ടെസ്റ്റിൽ രജനികാന്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്നു.
കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നത് ആണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. രക്തസമ്മർദ്ദം സാധാരണ ഗതിയിൽ ആകുന്നതുവരെ ആശുപത്രിയിൽ തുടരും. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ.