NEWS

കോൺഗ്രസിനെ വെട്ടിലാക്കി ലീഗിന്റെ അടുത്ത നീക്കം, ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഉറപ്പുവരുത്താൻ മുസ്ലിംലീഗ്. യുഡിഎഫിനോട് കൂടുതൽ സീറ്റ് ചോദിക്കും എന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഇക്കാര്യത്തിൽ സമവായ ചർച്ചകൾ യുഡിഎഫ് നേരത്തെതന്നെ പൂർത്തിയാക്കുമെന്നാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അധികാരം പിടിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി വരുന്നുവെന്ന് ആക്ഷേപം ശരിയല്ല. എസ്ഡിപിഐ -സിപിഐ എം സഖ്യം നിലനിന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കുമെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

നേരത്തെ എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ലീഗ് നേതൃയോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button