NEWS
കർഷകർ ചർച്ചയിൽ പങ്കെടുക്കും, ഉപാധികൾ ഇല്ലെന്ന് കേന്ദ്രം
പ്രക്ഷോഭത്തിൽ ഉള്ള കർഷകർ ഇന്ന് 3 മണിയ്ക്ക് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച ചർച്ചയിൽ പങ്കെടുക്കും. രാവിലെ രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും ചർച്ച നടത്തിയിരുന്നു.
“ഉപാധികൾ ഇല്ലാതെ ആണ് സർക്കാർ ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.35 സംഘടനകളുടെ പ്രതിനിധികൾ ചർച്ചയ്ക്കായി പോകും. വിവാദ നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെടും. താങ്ങു വില സംബന്ധിച്ച നിയമം ഞങ്ങൾ ആവശ്യപ്പെടും. സർക്കാർ വഴങ്ങുന്നില്ലെങ്കിൽ പ്രക്ഷോഭം തുടരും.”ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗ്ജിത് സിംഗ് കർഷക സംഘടനകളുടെ യോഗത്തിന് ശേഷം പറഞ്ഞു.
നേരത്തെ രാജ്യത്തുള്ള 500 സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കണമെന്ന നിലപാടിൽ ആയിരുന്നു പ്രക്ഷോഭകർ.