Month: December 2020
-
NEWS
കെ ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്
നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെയും സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീട്ടിൽ റെയ്‌ഡ് .ബേക്കൽ പൊലീസാണ് റെയ്‌ഡ് നടത്തിയത്. കഴിഞ്ഞ മാസം 24 ന് പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് പ്രദീപിനെ പോലീസ് പിടികൂടിയത് .ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധു വഴിയും ഫോൺ വിളിച്ചും കത്തയച്ചും ഭീഷണിപ്പെടുത്തി എന്നാണ് പരാതി .പ്രദീപിന് ഉപാധികളോടെ ഹൊസ്ദുർഗ് മജിസ്‌റ്റേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു .
Read More » -
NEWS
ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി…
Read More » -
NEWS
ഗർഭകാലത്ത് യോഗ ,അനുഷ്ക്കയുടെ വിരാട് കോലിയുമൊത്തുള്ള ശീർഷാസന ചിത്രം വൈറൽ
ഗർഭിണിയായ ബോളിവുഡ് താരം അനുഷ്‍ക ശർമ്മ തന്റെ ചിത്രങ്ങളിലൂടെ എപ്പോഴും ഇന്റർനെറ്റിൽ വൈറൽ ആണ് .ഇത്തവണ ഒരു അപൂർവ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് .ഭർത്താവ് വിരാട് കോലിയുടെ സഹായത്തോടെ ശീർഷാസനം ചെയ്യുന്നതാണ് ചിത്രം . ഗർഭകാലത്ത് യോഗ ചെയ്യുന്നതിന്റെ ഗുണം വിവരിച്ചു കൊണ്ടുള്ള കുറിപ്പോടെ ആണ് അനുഷ്‍ക ചിത്രം സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത് .ഒരാളുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ആസനങ്ങൾ ഗർഭകാലത്ത് ചെയ്യുന്നതിന് പ്രശ്‌നമില്ലെന്ന് ഡോക്ടർ പറഞ്ഞെന്നും അനുഷ്‍ക കൂട്ടിച്ചേർക്കുന്നു .വർഷങ്ങളായി ശീർഷാസനം അടക്കമുള്ള ആസനങ്ങൾ ചെയ്യുന്നുണ്ടെന്നും അനുഷ്ക വ്യക്തമാക്കുന്നു . അനുഷ്കയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയി .പ്രീതി സിന്റ ,രാകുൽ പ്രീത് സിങ് ,മൗനി റോയ് തുടങ്ങി നിരവധി പേര് പോസ്റ്റിൽ കമന്റിട്ടിട്ടുണ്ട് .
Read More » -
NEWS
നീതിയുടെ വിജയം: ഉമ്മന്‍ചാണ്ടി
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോള്‍ ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി. കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം. പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പങ്ക് ഉള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സുപ്രീംകോടതിയുട പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണം. 5 രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്തെന്ന് ഉമ്മന്‍…
Read More » -
NEWS
28 വർഷം മകനെ പൂട്ടിയിട്ട ‘അമ്മ അറസ്റ്റിൽ ,കണ്ടെത്തുമ്പോൾ മകന് പല്ലില്ല
മകനെ 28 വർഷം വീടിനുള്ളിൽ പൂട്ടിയിട്ട ‘അമ്മ അറസ്റ്റിൽ .കണ്ടെത്തുമ്പോൾ മകൻ പോഷകാഹാരക്കുറവ് മൂലം പല്ലില്ലാത്ത ആളായി മാറിയിരുന്നു .സ്വീഡനിൽ ആണ് സംഭവം . “മകനെ പൂട്ടിയിട്ടതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് അമ്മയെ അറസ്റ്റ് ചെയ്തത് .”സ്റ്റോക്ക്ഹോം പോലീസ് വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു . 12 വയസിൽ സ്‌കൂളിൽ പഠിക്കവെയാണ് ‘അമ്മ മകനെ പൂട്ടിയിട്ടത് .പിന്നീട് മോചിപ്പിച്ചില്ല .70 കാരിയായ ‘അമ്മ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയപ്പോൾ ബന്ധു വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 40 വയസുള്ള മകനെ കണ്ടെത്തുന്നത് . കൃത്യമായി സംസാരിക്കാൻ കഴിയാത്ത ,നടക്കാൻ പാട് പെടുന്ന ,ദേഹമാസകലം വൃണങ്ങൾ ഉള്ള ഒരാളെയാണ് തടങ്കലിൽ നിന്ന് മോചിപ്പിച്ചത് . “ആൾ ആശുപത്രിയിൽ ആണുള്ളത് .ജീവന് ഭീഷണിയാകുന്ന മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല .”പോലീസ് വക്താവ് വ്യക്തമാക്കി .എന്നാൽ ‘അമ്മ കുറ്റങ്ങൾ സമ്മതിക്കുന്നില്ല . വൃത്തിഹീനമായ സാഹചര്യത്തിൽ ആയിരുന്നു മകൻ കഴിഞ്ഞിരുന്നത് എന്ന് വീട് പരിശോധിച്ച ബന്ധു പറയുന്നു .…
Read More » -
LIFE
ഷാ ,യോഗി ,നദ്ദ താര പ്രചാരകരെ ഇറക്കി ബിജെപി , തെലങ്കാനയിലെ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ പോലെ കണ്ടത് എന്തുകൊണ്ട് ?
ബിഗ് 4 എന്നാണ് ബിജെപിയുടെ താരപ്രചാരകർ അറിയപ്പെടുന്നത് .നരേന്ദ്ര മോഡി ,അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവർ ആണവർ .ഇതിൽ 3 പേർ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തി എന്നത് കൗതുകകരമായ സംഗതി ആണ് ,മോഡി ഒഴികെയുള്ള 3 പേർ.ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് ഈ മൂന്ന് പേർ തെലങ്കാനയിൽ എത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി . “ഇനി ഡൊണാൾഡ് ട്രംപ് കൂടിയേ വരാറുള്ളൂ “ഒവൈസി കളിയാക്കി പറഞ്ഞത് ആണെങ്കിലും യാഥാർഥ്യവും അതാണ് .പാർട്ടിയോടുള്ള പ്രതിബദ്ധത എന്നൊക്കെ വിളിക്കാമെങ്കിലും ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് . അടുത്തിടെ നടന്ന ദുബാക്ക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തെലങ്കാന ഭരിക്കുന്ന ടിആർഎസിനെ അട്ടിമറിച്ച് അമ്പരപ്പിക്കുന്ന വിജയം നേടി .2018 ൽ വലിയ മാർജിനിൽ ടിആർഎസ് ജയിച്ച സീറ്റ് ആണിത് .തെലങ്കാന അസംബ്ലിയിലെ അഞ്ചിലൊന്ന് ഭാഗം ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ട് .അതായത് 119 അംഗ നിയമസഭയിലെ…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം; സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്ത സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി ശരിവെയ്ക്കുകയും കേസുകള്‍ സംബന്ധിച്ച രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കുടുംബം സ്വാഗതം ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്. ഒന്നാം പ്രതി പീതാംബരന്റെ വ്യക്തി വിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍…
Read More » -
NEWS
സ്വപ്‌നയുടെ മൊഴി ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ അറിയിക്കണം. മൂന്നു മാസം കൂടുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കസ്റ്റംസ് കമ്മിഷണറോട് കോടതി നിര്‍ദ്ദേശിച്ചു. കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ചോര്‍ന്നതിനെ തുടര്‍ന്നാണ് സ്വപ്ന കോടതിയെ സമീപിച്ചത്. മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കുമെതിരേ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടായിരുന്നു സ്വപ്ന ഹര്‍ജി സമര്‍പ്പിച്ചത്.
Read More » -
NEWS
ചന്ദ കൊച്ചാറിന് വീണ്ടും തിരിച്ചടി; ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി തളളി
ചന്ദ കൊച്ചാറിന് വീണ്ടും തിരിച്ചടി. ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി തളളി സുപ്രീം കോടതി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഈവര്‍ഷം ആദ്യം കൊച്ചാറിന്റെ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു ക്രിമിനല്‍ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇഡി നവംബര്‍ അഞ്ചിനാണ് സമര്‍പ്പിച്ചത്.
Read More » -
NEWS
ബിജു രമേശിന് പ്രതിപക്ഷനേതാവിന്റെ വക്കീല്‍ നോട്ടീസ്: പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിക്കും, അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താനാകാത്തത്
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ. റ്റി. അസഫ് അലി മുഖാന്തിരമാണ് നോട്ടീസ് നല്‍കിയത്. 50 വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ 164 സ്റ്റേറ്റ്‌മെന്റിനോടൊപ്പം ഹാജരാക്കിയ സി.ഡി.യിലും തനിക്കെതിരെ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജു രമേശ് സമര്‍പ്പിച്ച ഈ സി.ഡി. വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബിജു രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന അപകീര്‍ത്തികരമാണ്. ഈ പ്രസ്താവന പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പു പറയണമെന്ന് വക്കീല്‍ നോട്ടീസില്‍…
Read More »