NEWS

കെ എസ് എഫ് ഇ വിഷയത്തിൽ പിണറായിയെ പിന്തുണച്ചും തോമസ് ഐസക്കിനെ പരോക്ഷമായി വിമർശിച്ചും സിപിഐഎം വാർത്താക്കുറിപ്പ് ,പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് കുറ്റപ്പെടുത്തൽ

കെ എസ് എഫ് ഇ വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ പേരെടുത്ത് പറയാതെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വാർത്താക്കുറിപ്പ് .”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ എസ് എഫ് ഇ യെ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അവ .എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . “ഇതാണ് വാർത്താകുറിപ്പിൽ തോമസ് ഐസക്കിനെ വിമർശിക്കുന്ന ഭാഗം .

റെയ്‌ഡുമായി ബന്ധപ്പെട്ട് പാർട്ടിയിലും സർക്കാരിലും ഭിന്നതയില്ല .കെ എസ് എഫ് ഇയിൽ നടത്തിയത് സാധാരണ രീതിയിൽ ഉള്ള പരിശോധന ആണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .കെ എസ് എഫ് ഇ യെ തകർക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്‌ഷ്യം വച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട് എന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു .

Back to top button
error: