NEWS

വിവാഹത്തിന് ഒരു മാസം മുമ്പ് മതവും വരുമാനം വെളിപ്പെടുത്തണം: പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം

വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍.

വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണം. ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.

Signature-ad

ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഈ നിയമ പ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം. ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഈ നിയമത്തിലുമുണ്ടാകും’, ശര്‍മ്മ പറയുന്നു.

Back to top button
error: