വിഎസ്‍എസ്‍സി മുന്‍ ഡയറക്ടര്‍ എസ്. രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം:വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം.

1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐഎസ്‌ആര്‍ഒ യുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2013ലാണ് എസ്.രാമകൃഷ്ണന്‍ വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *