Month: December 2020
-
LIFE
കെ.ജി.എഫ് ഡയറക്ടറും പ്രഭാസും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു
കെ.ജി.എഫിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കൈയില്‍ തോക്കുമായി ഇരിക്കുന്ന പ്രഭാസാണ് പോസ്റ്ററില്‍. കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍. ഗംഭീര ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസി’ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ചിത്രം നിര്‍മിക്കുന്നത് അനില്‍ തഡനിയാണ്. കെജിഫ്; ചാപ്റ്റര്‍ 2 ന്റെ ഷൂട്ടിങ്ങും മറ്റു ജോലികളും അവസാനിച്ചതിന് ശേഷമായിരിക്കും സലാറിന് തുടക്കമിടുക. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘സലാര്‍’ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘രാധേ ശ്യാമി’ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read More » -
NEWS
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ അറസ്റ്റില്‍
ചെന്നൈ: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ അറസ്റ്റില്‍. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.ബുധനാഴ്ച ചെന്നൈയില്‍ വച്ചാണു കര്‍ണനെ അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ പൊലീസ് സൈബര്‍ സെല്‍ കര്‍ണനെതിരെ കേസെടുത്തിരുന്നു. മാത്രമല്ല കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് പരാതി നല്‍കിയിരുന്നു. കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജിമാര്‍ക്കു നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണ് കര്‍ണന്‍ ഒരു വിഡിയോയില്‍ ആരോപിച്ചത്.
Read More » -
NEWS
ബി വി ശ്രീനിവാസ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ
ബി വി ശ്രീനിവാസനെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയി നിയമിച്ചു .”താൽകാലിക അധ്യക്ഷനായ ബി വി ശ്രീനിവാസനെ യൂത്ത് കോൺഗ്രസ് സ്ഥിരം അധ്യക്ഷനായി കോൺഗ്രസ് അധ്യക്ഷ നിയമിച്ചു .”എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു . 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം കേശവ് ചന്ദ് യാദവ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചപ്പോൾ താൽക്കാലിക അധ്യക്ഷനായി ബി വി ശ്രീനിവാസനെ നിയമിച്ചിരുന്നു .വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണ് ബി വി ശ്രീനിവാസ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത് .
Read More » -
LIFE
ആരായിരുന്നു സിൽക്ക് സ്മിത ?അറുപതാം പിറന്നാളിൽ ഒരന്വേഷണം
വിജയലക്ഷ്മി വടലപട്ല എന്ന വെള്ളിത്തിരയിലെ സിൽക്ക് സ്മിത 1980 കളിൽ അഭ്രപാളിയിലെ സെക്സ് ബോംബ് ആയിരുന്നു .എന്നാൽ 36 ആം വയസിൽ സിൽക്ക് സ്മിത ഈ ലോകത്തോട് വിട പറയാൻ തീരുമാനമെടുത്തു .2020 ഡിസംബർ 2 സിൽക്ക് സ്മിതയുടെ അറുപതാം ജന്മദിനമാണ് .ആരായിരുന്നു സിൽക്ക് സ്മിത ? ആന്ധ്രപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിലാണ് വിജയലക്ഷ്മിയുടെ ജനനം .ദാരിദ്ര്യം കാരണം എട്ടാം വയസിൽ വിജയലക്ഷ്മിയ്ക്ക് പഠനം അവസാനിക്കേണ്ടി വന്നു .മാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ വിജയലക്ഷ്മിയെ വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു . എന്നാൽ ഭർതൃവീട്ടിലെ പീഡനം സഹിക്ക വയ്യാതെ വിജയലക്ഷ്മി വീട്ടിൽ നിന്നിറങ്ങി മദ്രാസിലേക്ക് വണ്ടി കയറി .സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് വിജയലക്ഷ്മി അഭിനയ ജീവിതം ആരംഭിച്ചു .സംവിധായകൻ വിനു ചക്രവർത്തിയുടെ കണ്ണിൽപ്പെടുന്നതോടെ വിജയലക്ഷ്മിയുടെ സിനിമയിലെ പേര് സിൽക്ക് എന്നാകുന്നു . 1979 ൽ വണ്ടിച്ചക്രം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് സിൽക്ക് .പടം ശ്രദ്ധിക്കപ്പെട്ടതോടെ വിജയലക്ഷ്മിയുടെ പേര് സിൽക്ക് സ്മിത…
Read More » -
LIFE
ഹോട്ട് ലുക്കില്‍ ശാലിന്‍; മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍
ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് സിനിമയില്‍ ചേക്കേറിയ താരമാണ് നടി ശാലിന്‍ സോയ. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പുതിയ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടാണ് നടി ലോക്ഡൗണ്‍ കാലത്ത് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ശാലിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലിദ്വീപില്‍ എത്തിയത്. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകള്‍ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ശാലിന്റ ദീപാ റാണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഔട്ട് ഓഫ് സിലബസ്, ഒരുവന്‍, വാസ്തവം, എല്‍സമ്മ എന്ന ആണ്‍കുട്ടി, മനുഷ്യ മൃഗം, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലൂ സിംഗ, കര്‍മയോധ, അരികില്‍ ഒരാള്‍ വിശുദ്ധന്‍, റോക്ക് സ്റ്റാര്‍, രാജമന്ത്രി, ഡ്രാമ, യാത്ര, ധമാക്ക തുടങ്ങി…
Read More » -
NEWS
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് ,ഓറഞ്ച് ,യെല്ലോ അലേർട്ടുകൾ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുരേവി’ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിൻറെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. 2020 ഡിസംബർ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, 2020 ഡിസംബർ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, 2020 ഡിസംബർ 4 ന് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm…
Read More » -
LIFE
ഇന്ദ്രജിത്തിന്റെ ക്രൈം ത്രില്ലര്‍ ചിത്രം ‘അനുരാധ ക്രൈം NO.59/2019’ തുടങ്ങി
ഇന്ദ്രജിത്ത്, അനു സിത്താര, വിഷ്്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം NO.59/2019 എന്ന ചിത്രത്തിന്റെ ചിത്രീകരണം കടുത്തിരുത്തിയില്‍ ആരംഭിച്ചു. ഷാന്‍ തുളസീധരനും, ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യാം കുമാര്‍, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛാടാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കു. ഡിക്‌സണ്‍ പൊഡുത്താസാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ക്കോട്ട, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്.
Read More » -
NEWS
കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. ഇതോടൊപ്പം ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം. വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും എത്രയും വേഗം ആര്‍.ടി.പി.സി.ആര്‍.…
Read More » -
LIFE
ലക്‌ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് ,തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കുന്നത് അറനൂറിലേറെ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ
മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ല എന്ന് കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു .ബിജെപിയുടെ പ്രഖ്യാപിത നിലപാടാണോ ഇത് എന്നായിരുന്നു ചർച്ച .എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ മറ്റൊരു ചിത്രമാണ് കിട്ടുന്നത് .ന്യൂനപക്ഷ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കേരള ബിജെപിയിൽ വർധന ആണ് ഉണ്ടായിരിക്കുന്നത് . മൊത്തം 612 സ്ഥാനാത്ഥികളെ ആണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് .ഇതിൽ അഞ്ഞൂറ് പേർ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ളവർ ആണ് .112 പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും . 45 %ത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബിജെപി തന്ത്രം ആണിതെന്നാണ് വിലയിരുത്തൽ .രാജ്യത്ത് ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയ്ക്ക് തടസം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ സാധിക്കാത്തത് ആണെന്ന് ബിജെപി നേതൃത്വം കരുതുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ള സ്ഥാനാർത്ഥികളെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അണിനിരത്തുന്നത് . എ…
Read More »
