NEWS

‘ലൈവ് റൂംസ്’; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ലൈവ് റൂംസ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കാനാവും. ഇത് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഇന്‍സ്റ്റാഗ്രാം പറഞ്ഞു.

നിലവില്‍ രണ്ട് പേര്‍ മാത്രമേ ഒരേ സമയം ലൈവില്‍ സംസാരിക്കാനുള്ള സൗകര്യംമുളളൂ. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കും. കോവിഡ്-19 ലോക്ക്ഡൗണുകളെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

Signature-ad

ഫീച്ചര്‍ ലഭ്യമാക്കാന്‍ ചെയ്യേണ്ടത്

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം ലൈവ് വീഡിയോ തുടങ്ങണം. അതിനായി
ഇന്‍സ്റ്റാഗ്രാമില്‍ താഴെ മധ്യഭാഗത്തായുള്ള പ്ലസ് ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക അപ്പോള്‍ ലൈവ് വീഡിയോ തുടങ്ങാനുള്ള ഓപ്ഷന്‍ കാണാം. ലൈവ് തുടങ്ങിയതിന് ശേഷം സ്‌ക്രീനില്‍ താഴെ ആയി അതിഥികളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാം. ഇന്ത്യയിലും ഇന്‍ഡൊനീഷ്യയിലും എല്ലാ ഉപയോക്താക്കള്‍ക്കുമായി ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Back to top button
error: