Month: December 2020

  • NEWS

    ‘എരിഡ’ വീണ്ടും പുതിയ പോസ്റ്റര്‍

    വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍. ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു മുരുകന്‍, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍,…

    Read More »
  • NEWS

    ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

    കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വെ.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് കോടതി കാലാവധി നീട്ടിയത്. അതേസമയം, ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തളളി. നേരത്തെ ആശുപത്രിയിലെത്തി അഞ്ചു മണിക്കൂര്‍ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു. ഇത് കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു എന്നതിനാല്‍ മതിയായ രീതിയില്‍ ചോദ്യം ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിച്ചില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് അനുവാദം നല്‍കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇബ്രാഹിം കുഞ്ഞ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരും. അതേസമയം, വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി മേല്‍കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

    Read More »
  • NEWS

    അനുഷ്കയും കോലിയും കാണിച്ചത് അവിവേകം, ഗർഭിണിയായ അനുഷ്കയുടെ ശീർഷാസന ചിത്രത്തെ വിമർശിച്ച് ഡോ. സൗമ്യ സരിൻ

    ഗർഭകാലത്തെ യോഗ എന്ന് പറഞ്ഞ് ബോളിവുഡ് താരം അനുഷ്ക ശർമ സമൂഹ മാധ്യമത്തിൽ ഒരു ഫോട്ടോ ഇട്ടിരുന്നു. ഭർത്താവ് വിരാട് കോലിയുടെ സഹായത്തോടെ അനുഷ്ക ശീർഷാസനം ചെയ്യുന്നതാണ് ഫോട്ടോ. ആരാധകർ ലൈക്കുകളോടെ ആണ് ഫോട്ടോ ഏറ്റുവാങ്ങിയത്.എന്നാൽ ഗർഭിണികൾ ശീർഷാസനം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. ഫേസ്ബുക്കിലൂടെ ആണ് വിമർശനം. സൗമ്യ സരിന്റെ ഫേസ്ബുക് പോസ്റ്റ് – എനിക്കും കൊഹ്‍ലിയെയും അനുഷ്കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലർ ഇവർ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു. ഇതിനെ കുറിച്ച് അറിയാവുന്ന…

    Read More »
  • LIFE

    സിൽക്ക് സ്മിതയുടെ 60-ാം പിറന്നാള്‍

    ഇന്ന് നടി സില്‍ക്ക് സ്മിതയുടെ 60-ാം ജന്മവാര്‍ഷികം. ആന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ മാസ്മരിക വര്‍ണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉര്‍വ്വരതയിലേക്ക് കടന്നുവന്ന നടിയായിരുന്നു സില്‍ക് സ്മിത. പേര് വിജയലക്ഷമി പക്ഷേ അറിയപ്പെട്ടത് മറ്റൊരു പേരിലും. ഒരു എക്‌സ്ട്രാ നടിയായി സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവര്‍ 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിന് ശേഷമാണ് സ്മിത സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു. ഒരു സെക്‌സ് സിംബലായി മാറിയ അവര്‍ 1980 കളില്‍ ഇത്തരം വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം…

    Read More »
  • NEWS

    ധനമന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക് ,സഭാ ചരിത്രത്തിൽ ആദ്യമായി

    ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് .കിഫ്‌ബി വിവാദത്തിൽ സി എ ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി എന്ന വി ഡി സതീശൻ എംഎൽഎയുടെ പരാതിയും ധനമന്ത്രിയുടെ വിശദീകരണവുമാണ് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടത് .ഒരു മന്ത്രിക്കെതിരായ നോട്ടീസ് തീർപ്പാക്കാൻ തയ്യാറാവാതെ സ്പീക്കർ എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നത് ഇത് ആദ്യമായാണ് . സഭയിൽ വെയ്ക്കും മുമ്പ് സി എ ജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടു എന്നാണ് പരാതി .തോമസ് ഐസക്ക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നും രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു .റിപോർട്ട് വെളിപ്പെടുത്തിയതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറെന്നും എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടാൽ അവിടെ ഹാജരായി നിലപാട് വ്യക്തമാക്കാൻ തയ്യാർ ആണെന്നും ധനമന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു .

    Read More »
  • NEWS

    2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു

    2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു. എല്ലാ വര്‍ഷവും ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറിലെ അപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗണ്‍ലോഡും അടിസ്ഥാനമാക്കി ഒരു ലിസ്റ്റ് പുറത്തിറക്കും. മികച്ച അപ്ലിക്കേഷനുകള്‍, ഗെയിംസ് ഓഫ് ദ ഇയര്‍, ചോയ്സ് അവാര്‍ഡ് 2020 എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ലിസ്റ്റുകളാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. 2020ലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി ശാന്തമായ ഉറക്കത്തിനായുള്ള സ്ലീപ്പ് സ്റ്റോറികള്‍ മീഡിയേറ്റ് വിത്ത് വൈസ തിരഞ്ഞെടുക്കപ്പെട്ടു. മനോഹരമായി രൂപകല്‍പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ആപ്ലിക്കേഷനാണ് സ്ലീപ്പ് സ്റ്റോറീസ് ഫോര്‍ കാം സ്ലീപ്പ്- മീഡിയേറ്റ് വിത്ത് വൈസ എന്ന് ഗൂഗിള്‍ വിലയിരുത്തുന്നു. മനസ് ശാന്തമാക്കാനും മികച്ച ഉറക്കം ലഭിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. കോവിഡ് വ്യാപന കാലത്ത് ഏറെ സ്വീകാര്യത നേടാന്‍ ഈ ആപ്ലിക്കേഷന് സാധിച്ചിട്ടുണ്ട്. അമേരിക്കയിലും സ്ലീപ്പ് വിത്ത് വൈസയാണ് മികച്ച ആപ്പ്. ലെജന്റ്‌സ് ഓഫ് റുനെറ്റെറയാണ് 2020 ലെ ഏറ്റവും മികച്ച ഗെയിം എന്ന കിരീടം നേടിയത്. എപ്പിക് ഗെയിംസ്…

    Read More »
  • LIFE

    ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു ,വാക്സിൻ ഇനി ജനങ്ങളിലേക്ക്

    ഫൈസർ -ബയോ എൻ ടെക് കോവിഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചു.ജനങ്ങൾക്ക് കുത്തിവെയ്പ്പ് നടത്താൻ ആണ് അനുമതി .ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് വാക്സിൻ കുത്തിവെയ്പ്പിന് അനുമതി നൽകുന്നത് . വാക്സിനേഷന്റെ അനുമതിയ്ക്കായുള്ള സമിതി ആർക്കൊക്കെയാണ് ആദ്യം കുത്തിവെയ്പ്പ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മുൻഗണനാ പട്ടിക തീരുമാനിക്കും .ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു . വാക്സിൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരത്തിനായും ഫൈസർ സമർപ്പിച്ചിട്ടുണ്ട് .അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്സിൻ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാക്കും .

    Read More »
  • LIFE

    സര്‍പ്പാട്ടയുമായി പാ.രഞ്ജിത്തും ആര്യയും

    തമിഴ് സിനിമയില്‍ തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. തന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസിലൂടെ സംവിധായകന്‍ നേടിയ വിജയം തമിഴ് സിനിമാ ലോകത്ത് അദ്ദേഹത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തിരുന്നു. മദ്രാസിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി, കാല എന്നീ രണ്ട് ചിത്രങ്ങളും വാണിജ്യപരമായും കലാപരമായും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ ചിത്രങ്ങളിലൂടെ താഴേക്കിടയിലുള്ള ജനങ്ങളുടെ വേദനകളും ജീവിതാവസ്ഥകളും തുറന്ന് കാട്ടാനാണ് പാ.രഞ്ജിത്ത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലായ്ക്ക് ശേഷം സിനിമാസംവിധാനത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇതിനിടയില്‍ അദ്ദേഹം മൂന്നോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തമിഴ് താരം ആര്യയുമൊത്ത് രഞ്ജിത്ത് പുതിയ പടം ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. പിന്നീട് ആര്യ തന്നെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്ക് വെച്ച് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണവും നല്‍കിയിരുന്നു. അന്നു മുതല്‍ പാ.രഞ്ജിത്ത് സിനിമകളുടെ ആരാധകര്‍…

    Read More »
  • NEWS

    ലോക്കറില്‍ കണ്ടെത്തിയ തുക ശിവശങ്കറിനുളള കമ്മീഷന്‍: ഇഡി ഹൈക്കോടതിയില്‍

    സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഹൈക്കോടതിയില്‍. പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി അഞ്ച് ലക്ഷം രൂപ ശിവശങ്കറിനുളള കമ്മീഷനാണെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സമര്‍പ്പിച്ച 102 പേജുളള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴയായി ലഭിച്ച തുകയാണ് ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തത് .ശിവശങ്കറാണ് ഈ തുക സ്വപ്ന സുരേഷിനെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കീഴ്‌കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും ഇഡി സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സപ്പ് ചാറ്റുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും, സ്വപ്നയെ മറയാക്കിയായിരുന്നു ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഹര്‍ജി ഉച്ചക്ക് ശേഷമായിരിക്കും ഹൈക്കോടതി പരിഗണിക്കുക. നേരത്തെ…

    Read More »
  • NEWS

    ശബരിമല ദർശനത്തിന് കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി

    ശബരിമല ദർശനത്തിന് കൂടുതൽ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വർദ്ധിപ്പിച്ചത്. ഇത് മുൻപ് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിംഗ്. sabarimalaonline. org എന്ന വെബ്സൈറ്റില്‍ നിന്നും തീർത്ഥാടകർക്ക് ബുക്കിംഗ് സാധിക്കും. കോവിഡ്‌ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

    Read More »
Back to top button
error: