NEWS

നിർണായക ഉത്തരവുമായി സുപ്രീംകോടതി,രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വികൾ സ്ഥാപിക്കണം

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വികൾ സ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു.

എൻ ഐ എ, ഇ ഡി, എൻ സി ബി, ഡി ആർ ഐ, എസ് എഫ് ഐ ഒ തുടങ്ങി അന്വേഷണത്തിന്റെ ഭാഗം ആയി ചോദ്യം ചെയ്യൽ നടക്കുന്ന എല്ലാ ഓഫീസുകളിലും സി സി ടി വി സ്ഥാപിക്കാൻ കോടതി നിർദേശിച്ചു.

രാത്രീ ദൃശ്യങ്ങൾ പകർത്തുന്നതും ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്നതും ആയ സി സി ടി വികൾ ആണ് സ്ഥാപിക്കേണ്ടത്.

സിസിടിവിയുടെ പരിധിയിൽ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനിൽ ഉണ്ടാകരുത്. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും, പുറത്തേക്ക് പോകുന്ന വഴികളിലും ക്യാമറ സ്ഥാപിക്കണം. റിസപ്‌ഷൻ, ലോക് അപ്പ്, വരാന്ത, ഇൻസ്‌പെക്ടറുടെ മുറി, ശുചിമുറികളുടെ പുറത്ത് തുടങ്ങിയ ഇടങ്ങളിലും സി സി ടി വി സ്ഥാപിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.

സി സി ടി വിയിലെ ദൃശ്യങ്ങൾ 18 മാസം സൂക്ഷിക്കണം എന്നും കോടതി നിർദേശിച്ചു. നിലവിൽ വിപണിയിൽ 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സി സി ടി വി കൾ ഇല്ലെങ്കിൽ, പരമാവധി സമയം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സി സി ടി വി ക്യാമറകൾ ആണ് സ്ഥാപിക്കേണ്ടത്.

Back to top button
error: