NEWS

നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി

കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി. ഇന്നലെ രാത്രി കടലില്‍ പോയ ബോട്ടുകളാണ് കാണാതായത്.

ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ബോട്ടുകള്‍ തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കടന്നുപോകാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: