പാലക്കാട് യുഡിഎഫ് ബിജെപി ജമാഅത്ത് കൂട്ടുകെട്ട്; വികൃത മുന്നണിയെന്ന് മന്ത്രി എ കെ ബാലൻ; പാലക്കാട് എൽഡിഎഫ് വൻമുന്നേറ്റം നേടുമെന്നും മന്ത്രി

2015 ലേതിനെക്കാളും വലിയ മുന്നേറ്റം പാലക്കാട് എൽഡിഎഫിന് ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ടേത്. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു. എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം.വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത വികസനപ്രവർത്തനമാണ് സർക്കാർ നടത്തിയത്. കെഎസ്എഫ്ഇ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടിയും പറഞ്ഞുകഴിഞ്ഞു. തനിക്ക് അതിൽ വ്യക്തിപരമായ അഭിപ്രായമില്ല. എന്തും പറയാനുള്ള അവകാശമുണ്ട്.

കോടിയേരി ബാലകൃഷ്ണന് അങ്ങനെ ഇറങ്ങാനുള്ള ആരോഗ്യ സ്ഥിതിയില്ല.ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *