നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍

നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ വിജി(29)പോലീസ് കസ്റ്റഡിയിലെടുത്തു.

പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് തിങ്കളാഴ്ച മുതല്‍ താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടതെന്ന് അയല്‍വാസിയായ സ്ത്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *