NEWS

വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങി ടിക് ടോക്ക്‌; മത്സരം യൂട്യൂബുമായി

ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് വിപണികളില്‍ അവ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ ടിക് ടോക്ക് വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

വീഡിയോ സ്ട്രീമിങ് രംഗത്തെ മുഖ്യ എതിരാളിയായ യൂട്യൂബുമായി മത്സരിക്കാനാണ് ടിക് ടോക്കിന്റെ പുതിയ ശ്രമം. ഇതിന്റെ ഭാഗമായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിക്കാനുള്ള പരീക്ഷണത്തിലാണ് ടിക് ടോക്ക്.

Signature-ad

നിലവില്‍ ടിക് ടോക്കില്‍ ഒരു മിനിറ്റ് നേരം വരെയുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് സാധിക്കുക. യൂട്യൂബ് ഷോര്‍ട്സ് എന്ന ഷോര്‍ട്ട് വീഡിയോ സേവനത്തിലും 15 സെക്കന്റ് വീഡിയോ ചെയ്യാനേ സാധിക്കൂ. എന്നാല്‍ ടിക് ടോക്കില്‍ മൂന്ന് മിനിറ്റ് വീഡിയോകള്‍ വരുന്നതോടെ ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരം ലഭിക്കുന്നു.

Back to top button
error: