NEWS

വാക്സിൻ എല്ലാവർക്കും ഇല്ലേ ?രാഹുലിന്റെ ചോദ്യം മോദിയോട്

കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കില്ലെന്ന കേന്ദ്ര സർക്കാർ പ്രസ്താവനയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി .പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും ബിജെപി യും 3 അഭിപ്രായമാണ് ഇക്കാര്യത്തിൽ പറയുന്നത് .പ്രധാനമന്ത്രി ഏത് അഭിപ്രായത്തോടാണ് ചേർന്ന് നിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു .

“പ്രധാനമന്ത്രി പറഞ്ഞു എല്ലാവർക്കും വാക്സിൻ എന്ന് .ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു എല്ലാവർക്കും വാക്സിൻ എന്ന് .ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നു എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് .പ്രധാനമന്ത്രി ആരുടെ ഒപ്പമാണ് താങ്കൾ നിലകൊള്ളുന്നത് ?”രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു .

Signature-ad

രാജ്യം മുഴുവാൻ വാക്സിൻ നൽകേണ്ടതില്ലെന്നും വ്യാപനം തടയാൻ ആവശ്യമുള്ളവർക്ക് മാത്രം വാക്സിൻ നൽകിയാൽ മതിയെന്നും കേന്ദ്ര സർക്കാർ നിലപാട് കൈക്കൊണ്ടിരുന്നു .എല്ലാവർക്കും വാക്സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും പറഞ്ഞിരുന്നു .

Back to top button
error: