രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ഖുശ്‌ബു

ബിജെപിയിൽ ചേരാൻ രജനികാന്ത് തയ്യാറാണെങ്കിൽ ഇപ്പോഴും സ്വാഗതമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു .ബിജെപി എപ്പോഴും രജനികാന്തിനെ സ്വീകരിക്കാൻ തയ്യാറാണ് .ബിജെപി ഇപ്പോൾ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ ആണ് .രജനികാന്ത് പ്രഖ്യാപിച്ചത് പോലെ പാർട്ടി രൂപീകരിക്കുക ആണെങ്കിൽ അദ്ദേഹം പറഞ്ഞത് പോലെ ഒറ്റയ്ക്ക് മസാരിക്കേണ്ടി വരും എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് രജനികാന്ത് തന്നെയാണെന്നും ഖുശ്‌ബു വ്യക്തമാക്കി .രജനികാന്തിന്റെ പുതിയ പാർട്ടിയുമായി സഹകരിക്കണോ എന്ന കാര്യം ബിജെപി കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിക്കേണ്ടത് ആണെന്നും ഖുശ്‌ബു ചൂണ്ടിക്കാട്ടി . .

നേരത്തെ ട്വിറ്ററിലൂടെയാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത് .2021 ജനുവരിയിൽ പാർട്ടി രൂപീകരിയ്ക്കുമെന്നും 2020 ഡിസംബർ 31 ന് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും രജനികാന്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു .മതനിരപേക്ഷ ,ആത്മീയ ,സുതാര്യതയുള്ള, അഴിമതി രഹിത ഭരണം തമിഴ്‌നാട്ടിൽ കൊണ്ടുവരും എന്നാണ് രജനികാന്തിന്റെ പ്രഖ്യാപനം .നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സര രംഗത്ത് ഉണ്ടാകുമെന്നും രജനികാന്ത് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *