Month: December 2020

  • LIFE

    ലൈംഗിക താല്പര്യം കുറയുന്നുണ്ടെങ്കിൽ കാരണം ഇതാവാം

    ലൈംഗികത ഒരു ചടങ്ങല്ല .പങ്കാളികൾക്കിരുവർക്കും സുഖവും സന്തോഷവും ലഭ്യമായാലേ ലൈംഗികതയ്ക്ക് പൂർണത ലഭിക്കൂ .എന്നാൽ ചിലപ്പോൾ എങ്കിലും ലൈംഗികതയിൽ താൽപര്യക്കുറവ് തോന്നിയിട്ടുണ്ടോ എങ്കിൽ കാരണം ഇതാവാം . വ്യായാമക്കുറവും ഭക്ഷണ ശീലങ്ങളും കൊണ്ടുണ്ടാകുന്ന ക്ഷീണം ലൈംഗിക താല്പര്യം കുറയ്ക്കും .ഉറക്കക്കുറവും ലൈംഗികതയെ ബാധിക്കാം . അമിതമായ സ്ട്രെസ് അനുഭവിക്കുന്ന വ്യക്തികൾക്ക് ലൈംഗിക താല്പര്യം കുറയാം .വിഷാദ രോഗം ലൈംഗികതയെ തകിടം മറിയ്ക്കാം .ആന്റി ഡിപ്രസന്റുകൾ ലൈംഗികതയെ മന്ദഗതിയിൽ ആക്കും . തൈറോയ്ഡ് ഹോർമോണുകളുടെ ലെവലിലെ വ്യത്യാസങ്ങൾ ലൈംഗിക താല്പര്യം കുറയ്ക്കാം .ഹൈപ്പോ തൈറോയ്ഡിസം ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും . അമിത വണ്ണവും വ്യായാമക്കുറവും മനുഷ്യനെ മടി പിടിപ്പിക്കും .ലൈംഗിക ഹോർമോണുകൾ ആയ ടെസ്റ്റിസ്റ്റിറോൺ ,ഈസ്ട്രജൻ എന്നിവയുടെ ഉൽപ്പാദനത്തിൽ ഇവ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും . അനാരോഗ്യ ആരോഗ്യ ശീലങ്ങൾ ലൈംഗികതയെ തളർത്തും .ശരീരത്തിലെ ജലാംശം കുറയുന്നതും ലൈംഗികതയെ പ്രതികൂലമായി ബാധിക്കും .

    Read More »
  • NEWS

    275 ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി പുറത്തിറങ്ങി

    നീണ്ട 275 ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി വീടിന് പുറത്തിറങ്ങി. പ്രീസ്റ്റ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. മാർച്ച് അവസാനവാരം ലോക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ ഒതുങ്ങുകയായിരുന്നു താരം. പുസ്തകം വായിച്ചും സിനിമ കണ്ടും ആണ് താരം വീടിനുള്ളിലെ സമയം ചെലവഴിച്ചത്. ഇടയ്ക്ക് ക്യാമറയിൽ വീട്ടുമുറ്റത്തെ പക്ഷികളുടെ ചിത്രങ്ങളെടുത്തു.ജിമ്മിലോ നടക്കാൻ പോയില്ല. പോളോ ജിടി യിൽ ഒരു ഡ്രൈവ് ആയിരുന്നു തരത്തിന്റെ വീടിന് പുറത്തിറങ്ങിയുള്ള അജണ്ട. കലൂർ സ്റ്റേഡിയത്തിന് മുന്നിൽ പോളോ ജിടി നിന്നു. കടയിൽനിന്ന് മധുരമില്ലാത്ത ചൂട് കട്ടൻ ചായ.രമേശ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മൂവരും കോവിഡ് ടെസ്റ്റിന് ശേഷമാണ് വണ്ടിയിൽ കയറിയത്. ഈ മാസം 10ന് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ മമ്മൂട്ടി വീണ്ടും വീടിന് പുറത്തിറങ്ങും. ജനുവരി ആദ്യവാരം ഷൂട്ടിംഗ് സെറ്റിലേക്ക് പോകും.

    Read More »
  • NEWS

    ഇന്നത്തെ ചർച്ച നിർണായകം , ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർലമെൻറ് ഘെരാവോ ചെയ്യുമെന്ന് കർഷകർ

    കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം ഡൽഹിയിൽ തുടരുകയാണ് .നിയമം പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ ആണ് കർഷകർ .ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ പാർലമെന്റ് ഘെരാവോ ചെയ്യുന്ന കാര്യം അടക്കം കർഷകരുടെ പരിഗണനയിൽ ആണ് . അതേസമയം പ്രക്ഷോഭ രംഗത്ത് സ്ത്രീകളും കുട്ടികളുമിറങ്ങുമെന്നും സൂചന ഉണ്ട് .ഡൽഹി അതിർത്തിയിലേക്ക് സ്ത്രീകൾ കൂട്ടത്തോടെ കുട്ടികളുമായി എത്തുകയാണെന്നാണ് റിപ്പോർട്ട് .ഗൃഹനാഥൻ തെരുവിൽ ഇരിക്കുമ്പോൾ തങ്ങൾ എന്തിനു വീട്ടിലിരിക്കണം എന്നാണ് ഇവരുടെ നിലപാട് . ഡൽഹി – ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ കൂട്ടത്തോടെ ക്യാമ്പ് ചെയ്യുകയാണ് .സിംഗു അടക്കം അഞ്ച് അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ് .എൻ എച്ച് 44 ഉം അടച്ചു .

    Read More »
  • LIFE

    ഇത് യഥാർത്ഥമായ മായാ ലോകം, ലാസ് വാഗാസ് -യാത്രാ വിവരണം :അനു കാമ്പുറത്ത്

    What Happened in Vegas…. Everything and anything you want to do, you can do in Las Vegas. ലാസ് വെഗാസ് ലോകത്തിന്റെ വിനോദ തലസ്ഥാനമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നാണ് ലാസ് വെഗാസ്. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വളർന്ന നഗരം. പ്രധാനമായും ചൂതാട്ടം, ഷോപ്പിംഗ്, മികച്ച ഡൈനിംഗ്, വിനോദം, നൈറ്റ് ലൈഫ് എന്നിവയ്ക്ക് പേരുകേട്ട അന്താരാഷ്ട്ര റിസോർട്ട് നഗരം. ഇവിടെ കൊറോണ കത്തി നിൽക്കുന്ന ടൈമിലാണ് ഞങ്ങളുടെ ലാസ് വെഗാസ് യാത്ര. Utah നാഷണൽ പാർക്സ് ആയിരുന്നു ലക്‌ഷ്യം. ലാസ് വെഗാസ് എയർപോർട്ട് ആണ് ഏറ്റവും അടുത്ത് അങ്ങനെ ലാസ് വെഗാസിൽ എത്തി. ലാസ് വെഗാസിൽ എത്തിയാൽ പിന്നെ അവിടെ ഒരു 2 -3 ദിവസം താമസിച്ചില്ലെങ്കിൽ മോശം അല്ലെ? അതുകൊണ്ടു മാത്രം ഞങ്ങൾ താമസിച്ചു. ഇതു ഞങളുടെ രണ്ടാമത്തെ ട്രിപ്പ് ആണ് വേഗാസിലോട്ട്. ആദ്യത്തെ പ്രാവശ്യം കുട്ടികളൊന്നുമില്ലാതെ ഫ്രണ്ട്സിന്റെ കൂടെ ഈ…

    Read More »
  • NEWS

    ഇന്ത്യ എതിർപ്പ് അറിയിച്ചിട്ടും കാനഡ ഉറച്ചുതന്നെ, കർഷക പ്രക്ഷോഭത്തോടൊപ്പം എന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

    ഇന്ത്യയുടെ ശക്തമായ എതിർപ്പ് വകവെക്കാതെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർഷക പ്രക്ഷോഭങ്ങൾക്ക് തന്റെ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു.” എപ്പോഴും സമാധാനപരമായ പ്രക്ഷോഭങ്ങൾക്കൊപ്പം. മനുഷ്യാവകാശങ്ങൾക്കൊപ്പം.”ട്രൂഡോ പറഞ്ഞു. ” ആശങ്കാജനകമായ സാഹചര്യം. സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് തന്റെ പിന്തുണ എപ്പോഴുമുണ്ട്. “ഇതായിരുന്നു ജസ്റ്റിൻ ട്രൂഡോ കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞത്. “അനാവശ്യം” എന്നായിരുന്നു ഇന്ത്യ, കാനഡ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. കാനഡ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യ -കാനഡ ബന്ധത്തെ ഉലയ്ക്കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു

    ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു. പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് എന്നും അടുത്ത പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച രാജിക്കത്തിൽ ഉത്തംകുമാർ ആവശ്യപ്പെടുന്നു. 150 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് ഇതിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത് 2016 ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാനായത് രണ്ട് സീറ്റുകൾ മാത്രമാണ്. 2015 ൽ തെലങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തെത്തിയ ഉത്തംകുമാർ നൽഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭ എംപിയാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഉത്തംകുമാർ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാൽ പദവിയിൽ തുടരാൻ ഹൈക്കമാൻഡ് നിർദേശിച്ചു. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനമാണ് ബിജെപി കാഴ്ചവച്ചത് 46 സീറ്റുകളിൽ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ഒന്നാം കക്ഷിയായ ടിആർഎസ് 56 സീറ്റും മൂന്നാംസ്ഥാനത്തുള്ള ഓവൈസിയുടെ പാർട്ടി 42 സീറ്റുകളുമാണ് നേടിയത്.

    Read More »
  • NEWS

    സംസ്ഥാനത്തെ ഒരു പ്രമുഖൻ കൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിൽ, വിദേശയാത്രകൾ അന്വേഷിക്കും,സ്റ്റാഫിനെ ചോദ്യം ചെയ്യും

    സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് കൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലേക്ക് വരുന്നു. ഇദ്ദേഹത്തിന്റെ വിദേശയാത്രകൾ കേന്ദ്രഏജൻസികൾ അന്വേഷിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഇദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്റ്റാഫിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇദ്ദേഹവുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ മൊഴിയിലെ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ഇദ്ദേഹവുമായി ബന്ധപ്പെട്ട പരിശോധനയിലാണ്. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നസുരേഷ്,പിഎസ് സരിത് എന്നിവരുടെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തെത്തിയാൽ അവരുടെ ജീവനുപോലും ഭീഷണി ആകുമെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചിരുന്നു.

    Read More »
  • NEWS

    സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് പിഡബ്ല്യുസിയുടെ നീക്കം, സ്വപ്ന സുരേഷിന്റെ നിയമനത്തിൽ സർക്കാർ ഇടപെട്ടു എന്ന്‌ വാദം

    സ്വപ്നസുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് കേരള സർക്കാരിൽ നിന്ന് തന്നെയാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്. തങ്ങളെ വിലക്കിയസർക്കാർ ഉത്തരവിനെതിരെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കോടതിയെ സമീപിച്ചു. സർക്കാർ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കോടതിയിൽ വാദിച്ചു. നടപടിക്ക് മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകുകയോ ഉത്തരവിറക്കും മുൻപ് ഹിയറിങ്ങിനുള്ള അവസരം നൽകുകയോ ചെയ്തില്ല എന്ന് പി ഡബ്ല്യു സി ഹർജിയിൽ കുറ്റപ്പെടുത്തി. കെ എസ് ഐ ടി ഐ ല്ലിന്റെ ചെയർമാൻ കൂടിയായ എം ശിവശങ്കരൻ ശുപാർശപ്രകാരമാണ് സ്വപ്നസുരേഷ് നിയമിച്ചത് എന്ന് ചീഫ് സെക്രട്ടറി തല സമിതി നേരത്തേ കണ്ടെത്തിയിരുന്നു. എംഡി ജയശങ്കർ പ്രസാദ് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയുടെ ബയോഡേറ്റ അയച്ചത് എന്നാണ് നിഗമനം. വിലക്ക് ഉത്തരവ് പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നിയമ യുദ്ധത്തിലേക്ക് കടന്നു. സംസ്ഥാനത്തെ ഐടി പദ്ധതികളിൽ നിന്ന് മാത്രമാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയതെങ്കിലും…

    Read More »
  • NEWS

    കർഷക സമരത്തിൽ പങ്കെടുക്കാൻ സ്ത്രീകളും കുട്ടികളും, കേന്ദ്രം കടുത്ത പ്രതിസന്ധിയിലേക്ക്

    കർഷക പ്രക്ഷോഭ തീജ്വാല ആളി പടർത്താൻ സ്ത്രീകളും കുട്ടികളും തെരുവിലേക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഡൽഹി അതിർത്തിയിലേയ്ക്ക് എത്തിത്തുടങ്ങി.ഗൃഹനാഥൻ തെരുവിൽ പ്രക്ഷോഭത്തിൽ കഴിയുമ്പോൾ തങ്ങൾ എങ്ങനെ വീട്ടിൽ സമാധാനം ആയിരിക്കും എന്നാണ് ഇവരുടെ ചോദ്യം. ഏകദേശം മൂന്നു ലക്ഷത്തോളം കർഷകരാണ് ദൽഹിയിലും പരിസരപ്രദേശത്തും ആയി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളും കൂടി തെരുവിലിറങ്ങുന്നതോടെ കേന്ദ്രം ശരിക്കും വെട്ടിലായിരിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 8 കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭാരത് ബന്ദിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉണ്ടാകും എന്നാണ് കരുതുന്നത്.

    Read More »
  • LIFE

    ആളൊഴിഞ്ഞ ക്ലാസ് മുറി വിവാഹ വേദിയാക്കി, ഒടുവിൽ രണ്ടുപേരും സ്കൂളിൽ നിന്ന് പുറത്ത്

    ക്ലാസ് മുറി വിവാഹമണ്ഡപം ആക്കിയ പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി. ആന്ധ്രയിലെ രാജ മുറിയിലെ ഒരു സ്കൂളിലാണ് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഇതോടെ മൂന്ന് വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും ആണ് വിവാഹം കഴിക്കുന്നത്. ആരെങ്കിലും വരുന്നതിനുമുമ്പ് വേഗം താലികെട്ട് എന്ന് ക്യാമറ കൈകാര്യം ചെയ്യുന്ന സുഹൃത്ത് പറയുന്നത് വീഡിയോയിൽ കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്ക് എന്ന്‌ പെൺകുട്ടിയും പറയുന്നുണ്ട്.

    Read More »
Back to top button
error: