Month: December 2020
-
NEWS
24 മണിക്കൂറിനിടെ 36,652 കോവിഡ് കേസുകള്‍
രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 96,08,211 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ 4,09,689 സജീവ കേസുകളാണുളളത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 42,533 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 90,58,822 ആയി. 512 മരണമാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,39,700 ആയി ഉയര്‍ന്നു.
Read More » -
NEWS
മുല്ലപ്പള്ളിയെ തള്ളി എം എം ഹസ്സൻ, വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ട്
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടെന്ന് എം എം ഹസൻ പറഞ്ഞു, ഇതിന് യുഡിഎഫ് യോഗത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഈ യോഗത്തിൽ മുല്ലപ്പള്ളിയും പങ്കെടുത്തിട്ടുണ്ട് എന്ന് ഹസൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് നയം താൻ പറയും എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം ഹസ്സൻ പറഞ്ഞത്. എന്നാൽ വെൽഫെയർ പാർട്ടിയുമായി സംസ്ഥാനതലത്തിൽ സഖ്യമോ മുന്നണി ബന്ധമോ ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കണോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കും. വെൽഫെയർ പാർട്ടിയുമായി ഒരുവിധ സഖ്യവുമില്ല എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പ്രതികരിച്ചത്..
Read More » -
NEWS
ജനുവരി മുതൽ പുക സര്‍ട്ടിഫിക്കേറ്റ് ഇനി ഓണ്‍ലൈന്‍ മാത്രം; പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി തീരുന്നത് വരെ
തിരുവനന്തപുരം : 2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്നത് വരെ സാധുതയുണ്ടാവുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ഇതുവരെ 700 പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചെന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി നല്‍കയെന്നും അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ പരിശോധനയില്‍ 1500 വാഹനങ്ങള്‍ പരാജയപ്പെട്ടു. ഇനി പുതുതായി സര്‍ട്ടിഫിക്കറ്റ് എടുക്കുന്നവര്‍ ഓണ്‍ലൈനായി എടുക്കണമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് 900 പുക പരിശോധനാകേന്ദ്രങ്ങളുണ്ട്. കേന്ദ്ര ഉപരിതലമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. പുകപരിശോധന ‘വാഹന്‍’ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം മാത്രമാണ് അധികം വേണ്ടിവരിക. ഇവയുടെ സോഫ്റ്റ്‌വേറിലേക്ക് ‘വാഹനെ’ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇനി 30 ശതമാനം പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനുണ്ട്. ഉടനെ തന്നെ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഈ പൊലൂഷന്‍…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു. 2 ആഴ്ചക്കിടയിൽ ഡീസലിന് കൂടിയത് 2.99 രൂപ. കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണ ഇന്ധനവില കൂട്ടി. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും വർധിച്ചു. ഇന്നത്തെ ക്രൂഡ് ഓയിൽ രാജ്യാന്തര വില: ബാരലിന് 49.03 ഡോളർ.
Read More » -
NEWS
വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകിട്ടിയതായി ഇഡി
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ വിജയ് മല്യയുടെ സ്വത്തുക്കള്‍ ഫ്രാന്‍സില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.6മില്യണ്‍ യൂറോ അഥവാ 14.35 കോടി മൂല്യമുള്ള ആസ്തികള്‍ പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ സ്വത്തുക്കളാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള വന്‍ പണമിടപാടുകള്‍ നടന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ഇഡി പറഞ്ഞു. 2016 ജനുവരിയില്‍ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടിയിലധികം രൂപ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ആരോപണവിധേയനായ മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ആറാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നവംബര്‍ രണ്ടിന് യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.കേസില്‍നിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകന്‍ ഇ.സി അഗര്‍വാല…
Read More » -
NEWS
കൊച്ചിയിൽ സ്ത്രീ ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണു, സംഭവത്തിൽ ദുരൂഹത
കൊച്ചിയിൽ സ്ത്രീ ഫ്ലാറ്റിൽ നിന്നു താഴേക്ക് വീണു.മറൈൻഡ്രൈവിൽ ഉള്ള ഫ്ലാറ്റിൽ നിന്നാണ് സ്ത്രീ താഴേക്ക് വീണത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം. അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമയിൽനിന്ന് പോലീസ് മൊഴിയെടുത്തു കൊണ്ടിരിക്കുകയാണ്. നാലുവർഷം മുമ്പ് ഈ ഫ്ളാറ്റിൽ സമാനമായ സംഭവം ഉണ്ടായതായി സൂചനയുണ്ട്. ഇതാണ് സംഭവത്തിൽ ദുരൂഹത ആരോപിക്കാൻ കാരണം.
Read More » -
നടിയെ ആക്രമിച്ച കേസ്; തടസ ഹര്‍ജിയുമായി ദിലീപ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. നടന്‍ ദിലീപ് തടസ്സ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് ദിലീപിന്റെ തടസ്സഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭആഷകര്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ഹാജരായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ജഡ്ജിയെ മാറ്റണമെന്ന മാറ്റരുത് എന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കാമെന്നാണ് സൂചന. കേസിന്റെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. നിരവധി ആരോപണങ്ങള്‍ വിചാരണ കോടതിക്കെതിരേ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ്…
Read More » -
NEWS
വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി;ഫെബ്രുവരി 6 വരെ സൗജന്യ ചാര്‍ജിങ്
പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഒരു ചാർജിങ് സ്റ്റേഷൻ ശൃംഖല ശൃംഖല ഒരുക്കുകയാണ് കെഎസ്ഇബി. സംസ്ഥാന സർക്കാരിന്റെ ഇ – വെഹിക്കിൾ നയപ്രകാരം ചാർജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഇബിഎൽ – നെ തെരഞ്ഞെടുത്തിട്ടുണ്ട്. അതനുസരിച്ച് ആദ്യപടിയായി കെഎസ്ഇബിഎൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതചാർജ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി. 1. നേമം, ഇലക്ട്രിക്കൽ സെക്ഷൻ, തിരുവനന്തപുരം 2. ഓലൈ, ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലം 3. പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം 4. വിയ്യൂർ, സബ്സ്റ്റേഷൻ, തൃശ്ശൂർ 5. നല്ലളം, സബ്സ്റ്റേഷൻ, കോഴിക്കോട് 6. ചൊവ്വ, സബ്സ്റ്റേഷൻ, കണ്ണൂർ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാം. കെ എസ് ഇ ബിയുടെ 6 വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷനുകളിൽ…
Read More » -
NEWS
ഡിസംബർ 16ന്റെ വോട്ട് എണ്ണൽ യുഡിഎഫിനു നേരെയുള്ള “ബുറേവി”: മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ യുഡിഎഫിനെതിരെ പുതിയ പ്രസ്താവനയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് മുഹമ്മദ് റിയാസ്. ഡിസംബർ 16ന്റെ വോട്ട് എണ്ണൽ യുഡിഎഫിനു നേരെയുള്ള “ബുറേവി”ചുഴലിക്കാറ്റായിരിക്കും എന്നാണ് മുഹമ്മദ് റിയാസിന്റെ പ്രസ്താവന. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം കുറിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഏറ്റുമുട്ടും. വെബ്‌റാലിയും വെര്‍ച്വല്‍ റാലിയുമായാണ് എല്‍ഡിഎഫും യുഡിഎഫും പോര്‍ക്കളം തീര്‍ക്കുന്നത്. നാളെയായിരുന്നു കൊട്ടിക്കലാശം നടക്കേണ്ടിയിരുന്നത്. കൊവിഡ് കാല നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ തെരഞ്ഞെടുപ്പുകാലത്തെ പൊതു യോഗങ്ങളും റാലികളും സൈബര്‍ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് മുന്നണികള്‍. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുളള വെബ്‌റാലി സംഘടിപ്പിക്കുകയാണ് ഇന്ന് ഇടതുമുന്നണി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വെബ്‌റാലി. അതേസമയം, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന വെര്‍ച്വല്‍ റാലിക്കുളള തയാറെടുപ്പിലാണ് യുഡിഎഫ്. ഇന്നുച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ അഞ്ചുലക്ഷം പേരെ യുഡിഎഫ്…
Read More » -
NEWS
ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മരണം 11
ചെന്നൈ: ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നും അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുതുശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നിരവധി വീടുകള്‍ തകരുകയും കനത്ത കൃഷിനാശമുണ്ടാവുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Read More »