NEWS

സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് പിഡബ്ല്യുസിയുടെ നീക്കം, സ്വപ്ന സുരേഷിന്റെ നിയമനത്തിൽ സർക്കാർ ഇടപെട്ടു എന്ന്‌ വാദം

സ്വപ്നസുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് കേരള സർക്കാരിൽ നിന്ന് തന്നെയാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്. തങ്ങളെ വിലക്കിയസർക്കാർ ഉത്തരവിനെതിരെ പ്രൈസ് വാട്ടർ
ഹൗസ് കൂപ്പേഴ്സ് കോടതിയെ സമീപിച്ചു.

സർക്കാർ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കോടതിയിൽ വാദിച്ചു. നടപടിക്ക് മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകുകയോ ഉത്തരവിറക്കും മുൻപ് ഹിയറിങ്ങിനുള്ള അവസരം നൽകുകയോ ചെയ്തില്ല എന്ന് പി ഡബ്ല്യു സി ഹർജിയിൽ കുറ്റപ്പെടുത്തി.

കെ എസ് ഐ ടി ഐ ല്ലിന്റെ ചെയർമാൻ കൂടിയായ എം ശിവശങ്കരൻ ശുപാർശപ്രകാരമാണ് സ്വപ്നസുരേഷ് നിയമിച്ചത് എന്ന് ചീഫ് സെക്രട്ടറി തല സമിതി നേരത്തേ കണ്ടെത്തിയിരുന്നു. എംഡി ജയശങ്കർ പ്രസാദ് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയുടെ ബയോഡേറ്റ അയച്ചത് എന്നാണ് നിഗമനം.

വിലക്ക് ഉത്തരവ് പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നിയമ യുദ്ധത്തിലേക്ക് കടന്നു. സംസ്ഥാനത്തെ ഐടി പദ്ധതികളിൽ നിന്ന് മാത്രമാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയതെങ്കിലും രാജ്യത്തെ മറ്റു സർക്കാർ ടെണ്ടറുകളെയും ഇത് ബാധിക്കുമെന്ന ആശങ്ക പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഉണ്ട്. ഇക്കാര്യം ഹർജിയിൽ പ്രതിഫലിക്കുന്നുണ്ട്.

Back to top button
error: