Month: December 2020
-
NEWS
കമല ഹാരിസ് ടീമിൽ ഇനി പെൺപട, അമേരിക്കയിൽ മറ്റൊരു ചരിത്രം കുറിക്കപ്പെടുന്നു
അമേരിക്കൻ വൈസ് പ്രസിഡണ്ടായി ചുമതലയേൽക്കുന്ന കമല ഹാരിസ് തന്റെ ടീമിനെ പ്രഖ്യാപിച്ചു. മുഴുവനും സ്ത്രീകൾ അടങ്ങിയ ഒരു ടീമിനെയാണ് കമല ഹാരിസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സ്റ്റാഫ് മേധാവിയായ ടിന ഫ്ലോർനോ ആണ് കമല ഹാരിസിന്റെ സ്റ്റാഫ് മേധാവി. അംബാസഡർ നാൻസി മകൽഡോണി ആണ് കമല ഹാരിസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ബൾഗേറിയയിലെ യുഎസ് അംബാസഡറായിരുന്നു നാൻസി. രോഹിണി കോസോഗ്ളൂ ആണ് തദ്ദേശീയ നയ ഉപദേശക. വിശ്വസ്തയായ കൂട്ടാളി എന്നാണ് രോഹിണിയെ കമല ഹാരിസ് വിശേഷിപ്പിച്ചത്.
Read More » -
NEWS
ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിആർഎസിനെ ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം, മേയർ സ്ഥാനത്തിന് ഒവൈസിയുടെ പിന്തുണ ടിആർഎസിന് വേണ്ടിവരും
ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ടിആർഎസിന് ഭൂരിപക്ഷം ഇല്ല. 150 അംഗ കോർപ്പറേഷനിൽ 56 സീറ്റ് മാത്രമാണ് ടി ആർ എസിന് ലഭിച്ചത്. ഇതോടെ മേയർ സ്ഥാനത്തിന് ഒവൈസിയുടെ പിന്തുണ തേടേണ്ട ഗതികേടിലായി ടിആർഎസ്. മേയർ സ്ഥാനത്തിന് 76 സീറ്റാണ് ടിആർഎസ് നേടേണ്ടിയിരുന്നത് . 2015 ൽ വെറും മൂന്നു സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപി ടിആർഎസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.49 സീറ്റ് ആണ് ഇത്തവണ ബിജെപി നേടിയത്. ഒവൈസിയുടെ പാർട്ടി 43 സീറ്റ് നേടി മൂന്നാംസ്ഥാനത്തേക്ക് പോയി. വെറും രണ്ടു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ പോലെയോ നിയമസഭാ തിരഞ്ഞെടുപ്പിനെ പോലെയോ ആണ് ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി കണ്ടത്. ദേശീയ നേതാക്കൾ ആയിരുന്നു പ്രധാനമായും പ്രചാരണത്തിന് ഇറങ്ങിയത്. അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപിക്ക് വേണ്ടി ഹൈദരാബാദിൽ പ്രചാരണത്തിന് എത്തി.
Read More » -
LIFE
ആദ്യം ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്, പിന്നാലെ രണ്ടുകോടി സന്നദ്ധ പ്രവർത്തകർക്ക്, സർക്കാരിന്റെ കൊവിഡ് വാക്സിൻ വിതരണ പദ്ധതി ഇങ്ങനെ
കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ആദ്യം വാക്സിൻ ലഭ്യമാക്കുക ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും. ഒരുകോടി ആരോഗ്യപ്രവർത്തകർക്ക് ആണ് വാക്സിൻ നൽകുക. രണ്ടാംഘട്ടത്തിൽ സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകും. രണ്ടു കോടി സന്നദ്ധ പ്രവർത്തകരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക. മൂന്നാം ഘട്ടത്തിൽ കേന്ദ്രം പരിഗണിക്കുന്നത് പ്രായമായവരെ ആണ്. 27 കോടി മുതിർന്ന പൗരന്മാർ രാജ്യത്ത് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വാക്സിൻ താമസിയാതെ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ശാസ്ത്രജ്ഞർ സമ്മതം മൂളിയാൽ ഉടൻ വാക്സിൻ വിതരണം ആരംഭിക്കാൻ ആകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. വാക്സിന്റെ വിലയെക്കുറിച്ച് ഇപ്പോൾ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല എന്നാണ് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി ആയിരിക്കും വാക്സിൻ വിതരണം.
Read More » -
NEWS
പ്രണയവിവാഹത്തിന് പേരിൽ വരന്റെ നേരെ ആക്രമണം നടത്തിയ വധുവിന്റെ ബന്ധുക്കൾക്കെതിരെ കേസ്, ജീവന് ഭീഷണിയുണ്ടെന്ന് വരനും വധുവും
പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരനെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരിലാണ് സംഭവം. വരന്റെ കാർ തടഞ്ഞുനിർത്തി ആയിരുന്നു വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലുള്ള ആക്രമണം. വിവാഹത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയും യുവാവും നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തു. മതാചാരപ്രകാരം വിവാഹം നടത്തി കൊടുക്കാമെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതിനെതുടർന്ന് വരൻ വധുവിന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. ഇതിനിടെയാണ് ആയുധധാരികളായ സംഘം കാർ തടഞ്ഞ് ആക്രമണം നടത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് വധുവിന്റെ രണ്ട് ബന്ധുക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. വധശ്രമത്തിനാണ് കേസ്. ഇവർക്കെതിരെ മുമ്പും കേസുകൾ ഉണ്ട്. തങ്ങൾക്കെതിരെ വധഭീഷണിയുണ്ടെന്ന് വരൻ മുഹമ്മദ് സ്വാലിഹും ഭാര്യ ഫർഹാനയും പറഞ്ഞു.
Read More » -
NEWS
കൊളസ്ട്രോൾ ലൈംഗികതയിൽ വില്ലൻ
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ലെവൽ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ആണുങ്ങളുടെ ലിംഗോദ്ധാരണം സ്ത്രീകളുടെ ലൈംഗികോത്തേജനം,രതിമൂർച്ഛ എന്നിയെയൊക്കെയാണ് പ്രതികൂലമായി ബാധിക്കുന്നത്. രക്തത്തിൽ ഉയർന്ന തോതിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ അത് രക്തധമനികളിൽ പറ്റിപ്പിടിച്ച് അടിയുന്നു. അങ്ങനെ രക്തധമനികളിൽ രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുന്നു. ലിംഗത്തിലേക്ക് ഉള്ള രക്തധമനികൾ ഹൃദയത്തിലേക്കുള്ള രക്തധമനിയെക്കാൾ ചെറുതാണ്.അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതലാണെങ്കിൽ ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളിൽ തടസ്സം ഉണ്ടാകുന്നതിനു മുമ്പുതന്നെ ലിംഗത്തിനു രക്തം നൽകുന്ന ധമനികളിൽ തടസ്സം ഉണ്ടാകും. ഇതുകൊണ്ടാണ് പുരുഷന്മാർക്ക് ഉദ്ധാരണ പ്രശ്നമുണ്ടാകുന്നത്. ഒപ്പം തന്നെ ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ പുരുഷ ലിംഗം ഉദ്ധരിക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങളുടെ ഉൽപാദനത്തെയും ഇത് ബാധിക്കും. ഇതിൽ ഏറ്റവും സുപ്രധാനം ടെസ്റ്റിസ്റ്റിറോണിന്റെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ളതാണ്. ഉയർന്ന കൊളസ്ട്രോൾ മൂലം കൊഴുപ്പ് നിക്ഷേപിക്കപ്പെടുന്നത് സ്ത്രീകളിൽ യോനിയിലെ നനവ് കുറയാൻ ഇടയാക്കും. ഇത് ലൈംഗിക ഊർജം കുറയാനും ബന്ധപ്പെടൽ വേദനാജനകം ആകാനും കാരണമാകും. അതിലോലമായ ഭാഗങ്ങളിലേക്കുള്ള രക്തധമനികളിലെ തടസം രതിമൂർച്ച നഷ്ടമാക്കാനും കാരണമാകാം.
Read More » -
NEWS
ഹൈദരാബാദിൽ 132 സീറ്റിന്റെ ഫലം വന്നു ,രണ്ടാം സ്ഥാനത്ത് ബിജെപി
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പ് നടത്തി ബിജെപി .കഴിഞ്ഞ തവണ 4 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ 43 സീറ്റിൽ ജയിച്ചു കഴിഞ്ഞു .6 സീറ്റിൽ ലീഡും ഉണ്ട് . മൂന്നാം സ്ഥാനത്തുള്ള ഒവൈസിയുടെ എഐഎംഐഎം 41 സീറ്റുകളിൽ ജയിച്ചിട്ടുണ്ട് .നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ബിജെപി തന്നെ രണ്ടാം സ്ഥാനത്ത് എത്തും . ടി ആർ എസ് 46 സീറ്റിൽ വിജയിച്ചിട്ടുണ്ട് .12 സീറ്റുകളിൽ ടി ആർ എസ് ലീഡ് ചെയ്യുകയാണ് .കോൺഗ്രസിന് വിജയിക്കാൻ ആയത് രണ്ട് സീറ്റിൽ ആണ് . താരപ്രചാരകരെ ഇറക്കി കളം പിടിച്ചാണ് ബിജെപി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയത് .അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവരാണ് ഒരു മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത് .
Read More » -
NEWS
ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി…
Read More » -
NEWS
കർഷക പ്രക്ഷോഭം :ഡിസംബർ 8 ന് ഭാരത് ബന്ദ്
കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഭാരത് ബന്ദ് ആഹ്വാനം ചെയ്തു. ഡിസംബർ എട്ടിനാണ് ഭാരത് ബന്ദ്. കർഷക സംഘടനകൾ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. കർഷക നേതാവ് ഹർവീന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. നാളെയാണ് കോലം കത്തിക്കൽ പ്രതിഷേധം.
Read More » -
NEWS
വീണ്ടും നടരാജൻ ,ആദ്യ ട്വൻറി ട്വൻറിയിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ
ഓസ്‌ട്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം .11 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത് . മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടി നടരാജനും യൂസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചത് .നടരാജന്റെ അരങ്ങേറ്റ മത്സരമാണിത് .നാല് ഓവറിൽ മുപ്പത് റൺസ് വഴങ്ങിയാണ് നടരാജൻ 3 വിക്കറ്റ് എടുത്തത് . 162 റൺസാണ് ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം .ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു .51 റൺസെടുത്ത കെ എൽ രാഹുൽ ,44 റൺസെടുത്ത രവീന്ദ്ര ജഡേജ ,23 റൺസെടുത്ത സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ .
Read More » -
NEWS
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് ഭര്‍ത്താവ് ഗോപാലന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പത്മാവതിയെ കൊന്ന ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്.പി എ.ശ്രീനിവാസ് അറിയിച്ചു.
Read More »