ഇന്ത്യ എതിർപ്പ് അറിയിച്ചിട്ടും കാനഡ ഉറച്ചുതന്നെ, കർഷക പ്രക്ഷോഭത്തോടൊപ്പം എന്ന് ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയുടെ ശക്തമായ എതിർപ്പ് വകവെക്കാതെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർഷക പ്രക്ഷോഭങ്ങൾക്ക് തന്റെ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു.” എപ്പോഴും സമാധാനപരമായ പ്രക്ഷോഭങ്ങൾക്കൊപ്പം. മനുഷ്യാവകാശങ്ങൾക്കൊപ്പം.”ട്രൂഡോ പറഞ്ഞു.

” ആശങ്കാജനകമായ സാഹചര്യം. സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് തന്റെ പിന്തുണ എപ്പോഴുമുണ്ട്. “ഇതായിരുന്നു ജസ്റ്റിൻ ട്രൂഡോ കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞത്.

“അനാവശ്യം” എന്നായിരുന്നു ഇന്ത്യ, കാനഡ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. കാനഡ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യ -കാനഡ ബന്ധത്തെ ഉലയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *