ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു. പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് എന്നും അടുത്ത പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച രാജിക്കത്തിൽ ഉത്തംകുമാർ ആവശ്യപ്പെടുന്നു.
150 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് ഇതിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത് 2016 ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാനായത് രണ്ട് സീറ്റുകൾ മാത്രമാണ്.
2015 ൽ തെലങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തെത്തിയ ഉത്തംകുമാർ നൽഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭ എംപിയാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഉത്തംകുമാർ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാൽ പദവിയിൽ തുടരാൻ ഹൈക്കമാൻഡ് നിർദേശിച്ചു.
ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനമാണ് ബിജെപി കാഴ്ചവച്ചത് 46 സീറ്റുകളിൽ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ഒന്നാം കക്ഷിയായ ടിആർഎസ് 56 സീറ്റും മൂന്നാംസ്ഥാനത്തുള്ള ഓവൈസിയുടെ പാർട്ടി 42 സീറ്റുകളുമാണ് നേടിയത്.