NEWS

ഇന്നത്തെ ചർച്ച നിർണായകം , ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർലമെൻറ് ഘെരാവോ ചെയ്യുമെന്ന് കർഷകർ

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം ഡൽഹിയിൽ തുടരുകയാണ് .നിയമം പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ ആണ് കർഷകർ .ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ പാർലമെന്റ് ഘെരാവോ ചെയ്യുന്ന കാര്യം അടക്കം കർഷകരുടെ പരിഗണനയിൽ ആണ് .

അതേസമയം പ്രക്ഷോഭ രംഗത്ത് സ്ത്രീകളും കുട്ടികളുമിറങ്ങുമെന്നും സൂചന ഉണ്ട് .ഡൽഹി അതിർത്തിയിലേക്ക് സ്ത്രീകൾ കൂട്ടത്തോടെ കുട്ടികളുമായി എത്തുകയാണെന്നാണ് റിപ്പോർട്ട് .ഗൃഹനാഥൻ തെരുവിൽ ഇരിക്കുമ്പോൾ തങ്ങൾ എന്തിനു വീട്ടിലിരിക്കണം എന്നാണ് ഇവരുടെ നിലപാട് .

Signature-ad

ഡൽഹി – ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ കൂട്ടത്തോടെ ക്യാമ്പ് ചെയ്യുകയാണ് .സിംഗു അടക്കം അഞ്ച് അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ് .എൻ എച്ച് 44 ഉം അടച്ചു .

Back to top button
error: