275 ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി പുറത്തിറങ്ങി
നീണ്ട 275 ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി വീടിന് പുറത്തിറങ്ങി. പ്രീസ്റ്റ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. മാർച്ച് അവസാനവാരം ലോക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ ഒതുങ്ങുകയായിരുന്നു താരം.
പുസ്തകം വായിച്ചും സിനിമ കണ്ടും ആണ് താരം വീടിനുള്ളിലെ സമയം ചെലവഴിച്ചത്. ഇടയ്ക്ക് ക്യാമറയിൽ വീട്ടുമുറ്റത്തെ പക്ഷികളുടെ ചിത്രങ്ങളെടുത്തു.ജിമ്മിലോ നടക്കാൻ പോയില്ല.
പോളോ ജിടി യിൽ ഒരു ഡ്രൈവ് ആയിരുന്നു തരത്തിന്റെ വീടിന് പുറത്തിറങ്ങിയുള്ള അജണ്ട. കലൂർ സ്റ്റേഡിയത്തിന് മുന്നിൽ പോളോ ജിടി നിന്നു. കടയിൽനിന്ന് മധുരമില്ലാത്ത ചൂട് കട്ടൻ ചായ.രമേശ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മൂവരും കോവിഡ് ടെസ്റ്റിന് ശേഷമാണ് വണ്ടിയിൽ കയറിയത്.
ഈ മാസം 10ന് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ മമ്മൂട്ടി വീണ്ടും വീടിന് പുറത്തിറങ്ങും. ജനുവരി ആദ്യവാരം ഷൂട്ടിംഗ് സെറ്റിലേക്ക് പോകും.