കൂടുതൽ എളുപ്പത്തിൽ പടരുന്ന വകഭേദം വന്ന അതിവേഗ കോവിഡ് വൈറസ് ബ്രിട്ടനിൽ പടർന്നുപിടിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഈ കോവിഡ് വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ആരോഗ്യവിഭാഗം നീതിആയോഗ് അംഗം ഡോക്ടർ വികെ പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. “പരിഭ്രാന്തിയുടെ കാര്യമില്ല, ഇപ്പോൾ ആശങ്കവേണ്ട. എന്നാൽ നമ്മൾ ജാഗ്രതയോടെ ഇരിക്കണം. ബ്രിട്ടനിൽ കണ്ട കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.”ഡോക്ടർ പോൾ വ്യക്തമാക്കി.
അതിവേഗം പടരും എങ്കിലും കൂടുതൽ ശക്തമല്ല വകഭേദം വന്ന കോവിഡ് 19 വൈറസ് എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വൈറസ് മരണനിരക്ക് ഉയർത്തുന്നില്ല. ഡോക്ടർ വികെ പോൾ അറിയിച്ചു.
” നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലും വിദേശത്തുമായി ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ പുതിയ കോവിഡ് 19 വൈറസ് പ്രതികൂലമായി ബാധിക്കുന്നില്ല. വി കെ പോൾ കൂട്ടിച്ചേർത്തു.