NEWS

കൊച്ചി കോര്‍പ്പറേഷനിലെ അഡ്വ. എം. അനില്‍കുമാര്‍ വിജയിച്ചു

കൊച്ചി കോര്‍പ്പറേഷനിലെ അഡ്വ. എം. അനില്‍കുമാര്‍ വിജയിച്ചു. എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍ കുമാര്‍ മത്സരിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോര്‍പറേഷനില്‍ 22 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം 15 സീറ്റുകളിലാണ്.

അതേസമയം,യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും കെപിസിസി സെക്രട്ടറിയുമായ എന്‍ .വേണുഗോപാല്‍ പരാജയപ്പെട്ടു. നോര്‍ത്ത് ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പത്മകുമാരിയോടാണ് വേണുഗോപാല്‍ മത്സരിച്ചത്.

Back to top button
error: