Month: November 2020

  • LIFE

    മിലിന്ദിന് പൂർണ നഗ്നനായി ഓടാം ,പൂനം ഫോട്ടോഷൂട്ട് നടത്തിയാൽ അറസ്റ്റ് ,നീതിനിർവഹണത്തിലെ പക്ഷപാതത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

    സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി ഫോട്ടോഷൂട്ട് നടത്തിയെന്ന് പറഞ്ഞ് നടി പൂനം പാണ്ഡേയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .അശ്ളീല വീഡിയോ ചിത്രീകരിച്ചു എന്നാണ് പൂനം പാണ്ഡെയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം . ഇതിനിടെയാണ് പിറന്നാൾ ദിനത്തിൽ മോഡൽ മിലിന്ദ് സോമൻ ഗോവൻ കടൽ തീരത്ത് കൂടി നഗ്നനായി ഓടുന്നത് .എന്നാൽ മിലിന്ദിനെതിരെ ഇതുവരെ ഒരു നടപടിയുമില്ല .ഇതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത് . അർദ്ധ നഗ്‌ന ഫോട്ടോഷൂട്ടിനു അറസ്റ്റും നഗ്നനായുള്ള ഓട്ടത്തിന് കൈയടിയും എന്നത് ഇരട്ടത്താപ്പ് അല്ലെ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .തിരക്കഥാകൃത്ത് അപൂർവ അസ്രാണിയുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് വഴി വച്ചത് . #PoonamPandey & #MilindSoman both stripped down to their birthday suits in #Goa recently. Pandey partly, Soman completely. Pandey is in legal trouble–for obscenity. Soman is being lauded for his fit body…

    Read More »
  • NEWS

    പെനിസിൽവാനിയ കൂടി പിടിക്കും ,ബൈഡൻ ജയമുറപ്പിക്കുന്നു

    അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ .പെനിസിൽവാനിയയിൽ കൂടി ബൈഡന് മികച്ച ലീഡ് ഉണ്ട് . പെനിസിൽവാനിയക്ക് പുറമെ ഇപ്പോഴും കൗണ്ടിംഗ് നടക്കുന്ന നെവാഡയിലും അരിസോണയിലും ബൈഡന് ലീഡ് ഉണ്ട് .ഇതിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജയിക്കാനായാൽ തന്നെ ബൈഡന് പ്രസിഡണ്ട് പദവിയിൽ ഏറാം . ജോർജിയയിലെ വോട്ടുകൾ ഒന്നുകൂടി എണ്ണുമെന്ന് അധികൃതർ അറിയിച്ചു .ഇവിടെ ബൈഡന് നേരിയ ലീഡ് ആണ് ഉള്ളത് .270 ഇലക്ടറൽ വോട്ടുകൾ നേടാനായാൽ പ്രസിഡണ്ട് സ്ഥാനത്ത് എത്താം .നിലവിൽ ബൈഡന് 264 ഉം ട്രംപിന് 214 വോട്ടാണ് ഉള്ളത് .

    Read More »
  • NEWS

    എ പി അനിൽകുമാറിന് കുരുക്ക് ,ആഡംബര ഹോട്ടലിൽ പീഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ ചോദ്യം ചെയ്യും

    സോളാർ പീഡനക്കേസ് വീണ്ടും സജീവമാകുന്നു .പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി എ പി അനിൽകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും . പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട് .പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷയും നൽകി . 2012 സെപ്റ്റംബർ 29 നു കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി .പീഡനം നടന്ന മുറിയടക്കം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ പരാതിക്കാരി കാണിച്ചു കൊടുത്തു . മലപ്പുറം ,ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതിയെ കുറിച്ച് സംസാരിക്കാൻ വിളിച്ചു വരുത്തി പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി .അനിൽകുമാർ അന്നവിടെ താമസിച്ചിരുന്നു എന്നതടക്കമുള്ള രേഖകൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം .

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍…

    Read More »
  • NEWS

    കാമാഖ്യാ ക്ഷേത്രം ഇനി തിളങ്ങും; ക്ഷേത്രഗോപുരം സ്വര്‍ണംപൂശാന്‍ 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി

    ഗുവാഹത്തി: ക്ഷേത്രത്തിന് സ്വര്‍ണം പൂശാന്‍ 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി. ഗുവാഹത്തിയിലെ കാമാഖ്യ ദേവാലയത്തിനാണ് സ്വര്‍ണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തവണ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ ഗോപുരം സ്വര്‍ണം പൂശാനുളള ചെലവ് താന്‍ വഹിക്കാമെന്ന് അംബാനി ക്ഷേത്ര മാനേജ്‌മെന്റിന് ഉറപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സ്വര്‍ണം പൂശുന്ന ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. റിലയന്‍സ് തന്നെയാണ് ജോലിക്കുളള എന്‍ജിനിയര്‍മാരെ നിയമിച്ചിരിക്കുന്നത്. ദീപാവലിക്ക് ജോലികള്‍ പൂര്‍ത്തിയാവുമെന്നും ക്ഷേത്രം സന്ദര്‍ശിക്കാന്‍ അംബാനി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

    Read More »
  • NEWS

    മുംബൈ വന്‍കിട ലഹരി ഇടപാടുകാരന്‍ അറസ്റ്റില്‍, ദീപികയുടെ മാനേജറെ ചോദ്യം ചെയ്തു

    മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ലഹരിമരുന്ന് കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ വന്‍കിട ലഹരി ഇടപാടുകാരന്‍ അബ്ദുല്‍ വാഹിതാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 650 ഗ്രാം കഞ്ചാവ്, ചെറിയ അളവില്‍ മെഫഡ്രോണ്‍,ചരസ് എന്നിവയും കൂടാതെ 1.75 ലക്ഷം രൂപയും പിടിച്ചെടുത്തതായി അന്വേഷണ സംഘം വെളിപ്പെടുത്തി. അന്ധേരി ആസാദ് നഗര്‍ മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. അതേസമയം, ലഹരിക്കേസില്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ എന്‍സിബി ചോദ്യം ചെയ്തു. തുടര്‍ച്ചയായി രണ്ട് ദിവസമാണ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എന്‍സിബി തയ്യാറായിട്ടില്ല. കരിഷ്മയുടെ ഫ്‌ളാറ്റില്‍ നിന്ന് ചെറിയ അളവില്‍ ലഹരി കണ്ടെത്തിയരുന്നതിനെ തുടര്‍ന്ന് എന്‍സിബി കേസെടുത്തിരുന്നു. അതേസമയം, വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന പേരില്‍ നടി റിയ ച്ക്രവര്‍ത്തിയെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്ങും മീട്ടു സിങ്ങും ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

    Read More »
  • NEWS

    ട്രംപിന് പിടി വിടുന്നു ,ബൈഡൻ മുന്നോട്ട്

    ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് മുന്നിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കാലിടറുന്നു .നിലവിലെ സ്ഥിതിയിൽ ബൈഡന് 264 ഇലക്ടറൽ വോട്ടുകളും ട്രംപിന് 214 ഇലക്ടറൽ വോട്ടുകളും ആണുള്ളത് .ചാഞ്ചാടുന്ന നാല് സംസ്ഥാനങ്ങൾ ആണ് സുപ്രധാനം . പെനിസിൽവാനിയ മൊത്തം 20 ഇലക്ടറൽ സീറ്റുകൾ ആണ് ഈ സംസ്ഥാനത്ത് ഉള്ളത് .97 % വോട്ടെണ്ണിയപ്പോൾ ട്രമ്പിന് 49 .56 % ഉം ബൈഡന് 49 .29 %ഉം വോട്ടാണ് ലഭിച്ചത് .ഇരുവരും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തത് . നെവാഡ മൊത്തം 6 വോട്ടുകൾ ആണ് നെവാഡയിൽ ഉള്ളത് .ഇവിടെ ബൈഡൻ ആണ് മുന്നിൽ .49 .43 % വോട്ട് .ട്രംപിന് 48 .5 % വോട്ട് ആണുള്ളത് .മൊത്തം 84 % വോട്ടാണ് ഇവിടെ എണ്ണിയത് .ലീഡ് നേർത്തത് . നോർത്ത് കരോലിന 15 ഇലക്ടറൽ വോട്ടാണ് ഇവിടെ ഉള്ളത് .ട്രംപ് ആണ് മുന്നിൽ .50 .09 % വോട്ട്…

    Read More »
  • NEWS

    തിരുവനന്തപുരം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ഇടതു മുന്നണിയുടെ സീറ്റ് വിഭജനം ഇങ്ങനെ

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.ഐ.(എം). കോര്‍പ്പറേഷനില്‍ 70 സീറ്റിലും ജില്ലാ പഞ്ചായത്തില്‍ 19 സീറ്റിലുമാണ് മത്സരിക്കുക. അതേസമയം, സിപിഐ കോര്‍പ്പറേഷനില്‍ 17 സീറ്റിലും ജില്ലാ പഞ്ചായത്തില്‍ 4 സീറ്റിലും മത്സരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് മത്സരിക്കുന്ന പാര്‍ട്ടികളുടെ സീറ്റ് വിവരങ്ങള്‍ ഇപ്രകാരമാണ്. ജനതാദള്‍ (എസ്) – 2 സീറ്റിലും കോണ്‍ഗ്രസ് (എസ്) – 1 സീറ്റിലും എല്‍ ജെ ഡി – 2,ഐ എന്‍ എല്‍ – 1എന്‍ സി പി – 1 എന്നിങ്ങനെയാണ് മത്സരിക്കുക. ബാക്കി 6 സീറ്റുകളുടെ തീരുമാനം പിന്നീട്.

    Read More »
  • NEWS

    മുഖ്യമന്ത്രിക്ക് രവീന്ദ്രനെയും തള്ളിപ്പറയേണ്ടിവരും: മുല്ലപ്പള്ളി

    മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആദ്യം ന്യായീകരിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്തതിന് സമാനമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും കോഴി കൂവുന്നതിന് മുന്‍പായി മൂന്ന് വട്ടം മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണം തന്നിലേക്ക് അടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ലാവ്‌ലിന്‍ കേസിലും അതു കേരളം കണ്ടതാണ്.കഴിഞ്ഞ ദിവസം സിഎം രവീന്ദ്രന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രി രവീന്ദ്രന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനുള്ള ഇ ഡിയുടെ നടപടിയെ എന്തുകൊണ്ട് സ്വാഗതം ചെയ്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ വിനീതവിധേയന്‍ മാത്രമല്ല മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളിലും രവീന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകാത്തത് വിചിത്രമാണ്. സിഎം രവീന്ദ്രന് ഇ ഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. സിഎം…

    Read More »
  • NEWS

    കര്‍മ്മഫലം എന്നൊന്നുണ്ടോ? ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടതാര്?

    ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് ഒരു രണ്ടര വയസ്സുകാരി പെണ്‍കുട്ടിയുടെ മുഖമാണ്. പുറംലോകം എന്താണെന്നറിയാത്ത ചുറ്റിനും നിന്ന ക്യാമറക്കണ്ണുകള്‍ എന്തിനാണ് തനിക്ക് നേരെ നീളുന്നതെന്നറിയാത്ത ഒരു കൊച്ചു കുട്ടി. ബിനീഷ് കോടിയേരിയുടെ തെറ്റിന്റെ പ്രതിഫലം പേറുന്നവരില്‍ ഒരു രണ്ടര വയസുകാരി വരെയയുണ്ടെന്നുള്ള സങ്കടകരമായ കാര്യം പറയാതെ വയ്യ. നീണ്ട ഇരുപത്തിയാറ് മണിക്കൂര്‍ ബിനീഷിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തുന്നു. അവസാനം കൈയ്യില്‍ ലഭിക്കുന്നത് അനൂപ് മുഹമ്മദിന്റെ കാര്‍ഡ് മാത്രം. ഡിജിറ്റല്‍ തെളിവുകളുടെ കാലത്ത് ഒരാളുടെ കാര്‍ഡ് എവിടെയായിരിക്കുമെന്ന് കണ്ടെത്താന്‍ പ്രയാസമില്ലായെന്നിരിക്കേ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നിലെ ഉദ്ദേശമെന്തായിരിക്കും.? ഈ അവസരത്തിലാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞ വാദത്തോട് കുറച്ചെങ്കിലും ചേര്‍ന്ന് നില്‍ക്കേണ്ടി വരിക. ബിനീഷ് കോടിയേരി തെറ്റുകാരനാണോ അല്ലയോ എന്നത് നിയമവും തെളിവുകളും തീരുമാനിക്കേണ്ട കാര്യമാണ്. തെറ്റു ചെയ്താല്‍ മകന്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിലപാടിലാണ് അച്ഛന്‍ സഖാവ്. ബിനീഷിന്റെ വിധിയില്‍ പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ തെല്ലും ഖേതം പ്രകടിപ്പിക്കുന്നില്ല. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക്…

    Read More »
Back to top button
error: