കര്‍മ്മഫലം എന്നൊന്നുണ്ടോ? ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടതാര്?
ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് ഒരു രണ്ടര വയസ്സുകാരി പെണ്‍കുട്ടിയുടെ മുഖമാണ്. പുറംലോകം എന്താണെന്നറിയാത്ത ചുറ്റിനും നിന്ന ക്യാമറക്കണ്ണുകള്‍ എന്തിനാണ് തനിക്ക് നേരെ നീളുന്നതെന്നറിയാത്ത ഒരു കൊച്ചു കുട്ടി. ബിനീഷ് കോടിയേരിയുടെ തെറ്റിന്റെ പ്രതിഫലം പേറുന്നവരില്‍ ഒരു രണ്ടര വയസുകാരി വരെയയുണ്ടെന്നുള്ള സങ്കടകരമായ കാര്യം പറയാതെ വയ്യ. നീണ്ട ഇരുപത്തിയാറ് മണിക്കൂര്‍ ബിനീഷിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തുന്നു. അവസാനം കൈയ്യില്‍ ലഭിക്കുന്നത് അനൂപ് മുഹമ്മദിന്റെ കാര്‍ഡ് മാത്രം. ഡിജിറ്റല്‍ തെളിവുകളുടെ കാലത്ത് ഒരാളുടെ കാര്‍ഡ് എവിടെയായിരിക്കുമെന്ന് കണ്ടെത്താന്‍ പ്രയാസമില്ലായെന്നിരിക്കേ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നിലെ ഉദ്ദേശമെന്തായിരിക്കും.? ഈ അവസരത്തിലാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞ വാദത്തോട് കുറച്ചെങ്കിലും ചേര്‍ന്ന് നില്‍ക്കേണ്ടി വരിക.
ബിനീഷ് കോടിയേരി തെറ്റുകാരനാണോ അല്ലയോ എന്നത് നിയമവും തെളിവുകളും തീരുമാനിക്കേണ്ട കാര്യമാണ്. തെറ്റു ചെയ്താല്‍ മകന്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിലപാടിലാണ് അച്ഛന്‍ സഖാവ്. ബിനീഷിന്റെ വിധിയില്‍ പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ തെല്ലും ഖേതം പ്രകടിപ്പിക്കുന്നില്ല. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ളതെത്തിച്ചു കൊടുക്കുവാനും, പൊതിച്ചോറും കെട്ടുവാനും തയ്യാറായി ചെങ്കൊടി കീഴില്‍ നില്‍ക്കുന്നവര്‍ക്ക് പ്രസ്ഥാനമാണ് വലുത്. വ്യക്തികളല്ല. തെറ്റു ചെയ്‌തെങ്കില്‍ അയാള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടട്ടേ എന്ന നിലപാടിലാണവര്‍. ഒരാളുടെ തെറ്റിന് പ്രസ്ഥാനത്തെയോ പതിറ്റാണ്ടുകളായുള്ള പാര്‍ട്ടി ചരിത്രത്തെയോ തള്ളിപ്പറയാന്‍ അവര്‍ക്ക് പറ്റില്ല.
ബിനീഷ് കോടിയേരി വിഷയം കത്തിപ്പടരുമ്പോള്‍ മലയാളി മറക്കാനിടയില്ലാത്ത മറ്റൊരു അച്ചനുണ്ട്. ഈച്ചരവാര്യരുടെ കണ്ണീരില്‍ നിറിയെരിഞ്ഞ, പുത്രദു:ഖത്തില്‍ മനംനൊന്ത, പാര്‍ട്ടി ഓഫീസുകളില്‍ മകനൊരു ടിക്കറ്റ് കിട്ടാന്‍ കയറിയിറങ്ങിയ പിതാവിനെ ആരും മറക്കാനിടയില്ല. മക്കളാല്‍ വേട്ടയാടപ്പെട്ട അനേകം നേതാക്കളുള്ള നാടാണ് കേരളം. ബിനീഷ് ചിലര്‍ക്കെങ്കിലും ഓര്‍മ്മപ്പെടുത്തലാണെന്ന് പറയാതെ തരമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാലം ശിക്ഷ കാത്ത് വെച്ചിട്ടുണ്ടാവും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. എതിരാളികളെ നീതിരഹിതം വേട്ടയാടുന്നവരെ കാത്തിരിക്കുന്നതും കണ്ണീരാണ്. കാലം അത് സമ്മാനിച്ചേ മടങ്ങു