Month: November 2020

  • LIFE

    ‘ദൃശ്യം 2’ ചിത്രീകരണം പൂര്‍ത്തിയായി

    കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച സിനിമയുടെ ചിത്രീകരണം 46 ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. സെപ്റ്റംബര്‍ 21 നാണ് ചിത്രീകരണം ആരംഭിച്ചത്. താരങ്ങള്‍ അടക്കമുളള അണിയപ്രവര്‍ത്തകരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കികൊണ്ടായിരുന്നു ഷൂട്ടിങ് നടന്നത്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ, മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരുന്നു ചിത്രീകരണം. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലിലായിരുന്നു താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടായിരുന്നില്ല.…

    Read More »
  • NEWS

    ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ലെ പ​ണ​മി​ട​പാ​ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കും

    ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന് മ​റ​വി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വ​ഷി​ക്കു​ക. ആ​ദാ​യ നി​കു​തി വ​കു​പ്പി​ല്‍ നി​ന്നും ഇ​ഡി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ബിവീലേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് എന്നാണ് ആദായ നികുതി വകുപ്പിൻ്റെ നിഗമനം. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ചർച്ചിന് കീഴിലെ 30 ട്രസ്റ്റുകളിൽ അധികവും കടലാസിൽ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളിൽ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. ഡൽഹിയടക്കം ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങൾ ഉളള ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

    Read More »
  • LIFE

    ” രണ്ടാംപ്രതി “

    അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ” രണ്ടാംപ്രതി ” സതീഷ്ബാബു സംവിധാനം ചെയ്യുന്നു. സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്. പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു….. രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

    Read More »
  • NEWS

    ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ നല്‍കി എന്‍സിബി

    ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കി. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് എന്‍സിബിയുടെ ഈ നീക്കം. തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെ ബിനീഷിന്റെ വീട്ടില്‍ അരങ്ങേറിയ റെയ്ഡ് ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെ സംബന്ധിച്ച വിവരങ്ങളും കേരളത്തിലെ മറ്റുസ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും. മാത്രമല്ല കോടതി അനുവദിച്ച സമയം കഴിഞ്ഞും ബിനീഷിനെ ചോദ്യം ചെയ്ത വിവരം കോടതിയെ അറിയിക്കും. രാത്രി എട്ടു മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്നായിരുന്നു കോടതി നിര്‍ദേശം. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. തുടര്‍ന്നു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റുകയായിരുന്നു. ഇഡിയുടെ നീക്കങ്ങള്‍…

    Read More »
  • NEWS

    ട്രിപ്പിൾ റിയർ ക്യാമറ; സാംസങ് ഗാലക്‌സി എം 21 എസ് വരുന്നു

    ബ്രസീലിൽ സാംസങ് ഗാലക്‌സി എം 21 എസ് അവതരിപ്പിച്ചു. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന വലിയ ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ എടുത്തുകാണിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്.‌ സാംസങ് ഗാലക്‌സി എം 21 എസ്സിന്റെ പ്രധാന സവിശേഷതകൾ ഒരൊറ്റ 4 ജിബി + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇത് വിപണിയിൽ വരുന്നു. ഗാലക്സി എഫ് 41 ഹാൻഡ്‌സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 6 ജിബി റാമും, 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എം 21 എസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് എഫ്എച്ച്ഡി + (1,080 x 2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 64 ജിബിയുടെ…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 50,357 കോവിഡ് കേസുകള്‍

    രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 84,62,081 ആയി. ഒറ്റ ദിവസത്തിനിടെ 577 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,25,562 ആയി. നിലവില്‍ 5,16,632 പേര്‍ ചികിത്സയിലാണ്. ഇതുവരെ 78,19,887 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയില്‍ തന്നെയാണ്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 17,10,314 ആണ്. കേരളത്തില്‍ ആകെ 4,73,468 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

    Read More »
  • മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും

    കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്തത കേസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ജലീലിന് കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചു. മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ്ഇവ വിതരണം ചെയ്തത്‌.നയതന്ത്ര പാഴ്‌സല്‍ വഴി എത്തുന്നവ പുറത്തു വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും മന്ത്രിയുടെ മൊഴിയെടുത്തിരുന്നു. മന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ നേരത്തെ കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു.

    Read More »
  • LIFE

    വിവാഹിതനൊപ്പം ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാരയ്ക്കെതിരെ മീരാ മിഥുൻ

    തെന്നിന്ത്യന്‍ സുന്ദരി നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര ദേവിയായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ ബന്ധപ്പെടുത്തി നന്‍താരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മോഡല്‍ മീര മിഥുന്‍. ട്വിറ്ററിലൂടെയായിരുന്നു മീരയുടെ പരാമര്‍ശം. വിവാഹിതനായ പുരുഷനൊപ്പം ബന്ധം സ്ഥാനപിച്ച സ്ത്രീയാണ് ഹിന്ദു ദൈവമായ ‘അമ്മന്‍’ അവതരിപ്പിക്കുന്നതെന്നാണ് മീരയുടെ ആരോപണം. അമ്മന്‍ ആരാണെന്നു നയന്‍താരയ്ക്ക് അറിയുമോ? എന്നും താരം ചോദിക്കുന്നു. ഹിന്ദു ദൈവമായ അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും തമിഴ്‌നാട്ടില്‍ മാത്രമേ ഇതൊക്കെ നടക്കൂവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? എന്നും മീര ട്വീറ്റ് ചെയ്തു. അതേസമയം, സിനിമയും ഭക്തിയും വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകര്‍ എന്നാണ് പ്രേകഅഷകര്‍ എന്ന് പറഞ്ഞ് ട്വീറ്റിനെതിരെ നയന്‍താരയുടെ ആരാധകര്‍ രംഗത്തെത്തി. 40 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് മത്സ്യ മാംസാഹാരം വര്‍ജ്ജിച്ചുമാണ് നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.…

    Read More »
  • NEWS

    ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മാതാപിതാക്കളിലാത്ത സമയത്ത് അനുജന്‍മാര്‍ക്ക് കൂട്ടിരുന്ന ആറുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ക്വാറി തൊഴിലാളികളായ കുട്ടിയുടെ അച്ഛനമ്മമാര്‍ കഴിഞ്ഞ ദിവസം തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അമ്മ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ്മ്മയെ കൂട്ടികൊണ്ടുവരാന്‍ അച്ഛന്‍ പോയ സമയത്താണ് പീഡനം. മൂന്നര വയസ്സുളള അനുജനുമായി വീടിന്റെ മുന്‍വശത്ത് ഇരുന്ന് കരയുന്ന കൂട്ടിയെ നാട്ടുകാര്‍ കാണുകയും വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്.

    Read More »
  • NEWS

    ദിലീപ് കേസിൽ നിർണായകമായ വാർത്ത പുറത്ത് വിട്ട് മലയാള മനോരമ ,മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കൊല്ലം ജില്ലയിലെ എംഎൽഎയുടെ സെക്രട്ടറി എന്ന് റിപ്പോർട്ട് ,സോളാർ കേസ് ഇരയെ ജയിലിൽ പോയി കണ്ടെന്ന ആരോപണം നേരിട്ടായൾ ആണ് ഇയാളെന്നും മനോരമ

    അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഒരു എംഎൽഎയുടെ സെക്രട്ടറി എന്ന് മനോരമ വാർത്ത .സോളാർ കേസിൽ മൊഴി നൽകിയ പരാതിക്കാരിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ പോയി കണ്ട് മൊഴി മാറ്റാൻ ശ്രമിച്ചയാളാണ് ഇയാളെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു . ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന 195 എ ,2 വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി 506 തുടങ്ങിയ വകുപ്പുകൾ ചുമത്താൻ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു .എന്നാൽ എംഎൽഎ ഇടപെട്ടതോടെ ഈ നടപടികൾ നിലച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണവും റിപ്പോർട്ടിൽ ഉണ്ട് . നടിയെ ഉപദ്രവിച്ച കേസിലെ മാപ്പു സാക്ഷിയായ കാസർഗോഡ് ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം .ചലച്ചിത്ര മേഖലയിൽ ഉള്ള പ്രോസിക്യൂഷൻ സാക്ഷികളെ മൊഴി മാറ്റിപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചതായി ചിലർ വെളിപ്പെടുത്തിയിട്ടുണ്ട് .ചില സാക്ഷികൾ വിചാരണ വേളയിൽ മൊഴി മാറ്റിയതും മനോരമ…

    Read More »
Back to top button
error: