NEWS
24 മണിക്കൂറിനിടെ 45,674 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ 559 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,26,121 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 85,07,754 കോവിഡ് കേസുകളാണ് . 24 മണിക്കൂറിനിടയില്‍ 49,082 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. 5,12,665 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 11,77,36,791 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.
ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.