NEWSTRENDING

മകന് ചുറ്റും ക്രിമിനലുകളാണ്: നടന്‍ വിജയ്‌ക്കെതിരെ പിതാവ്

ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനത്തില്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി റജിസ്‌ട്രേഷന് അപേക്ഷിച്ചതെന്നും അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണ് വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ലെന്നും പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും 5 വര്‍ഷമായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു.

Signature-ad

അതേസമയം,ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്ന പാര്‍ട്ടിയുമായി തനിയ്ക്ക് ബന്ധമില്ല .തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടിയെന്നും താരം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു .

അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തത് എന്നാണ് പുറത്ത് വന്ന വാര്‍ത്ത .അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറി ,’അമ്മ ശോഭ ട്രെഷറര്‍ എന്നിങ്ങനെയാണ് ഭാരവാഹികള്‍ ആയി കൊടുത്തിരിക്കുന്നത് .നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് സംവിധായകന്‍ കൂടിയായ അച്ഛന്‍ ചന്ദ്രശേഖറാണ് .

വിജയുടെ രാഷ്ട്രീയ പ്രവേശത്തെ വീണ്ടും ചര്‍ച്ചയാക്കിയത് ചന്ദ്രശേഖര്‍ തന്നെയാണ് .ജനം ആവശ്യപ്പെടുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന .ബിജെപിയില്‍ ചേരുമോ എന്ന വാര്‍ത്തയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

Back to top button
error: