NEWS

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഖമറുദ്ദീന്‍ രണ്ടാം പ്രതി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിങ് ഡയഫക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാംപ്രതി. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എംഎല്‍എ സ്വാധിനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുളളതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു.

115 കേസുകളിലെ പ്രതിയാണ് ഈ ഖമറുദ്ദീന്‍.ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ ആണ് എംസി ഖമറുദ്ധീൻ .ടി കെ പൂക്കോയ തങ്ങൾ ആണ് മാനേജിങ് ഡയറക്ടർ .കമ്പനിയുടെ പേരിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഖമറുദ്ധീന് മേൽ ചുമത്തിയിരിക്കുന്നത് .

ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ ,പയ്യന്നുർ ,കാസർഗോഡ് ബ്രാഞ്ചുകൾ ജനുവരിയിൽ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് നയാപൈസ നൽകിയിട്ടില്ല .

പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകർ പരാതി നല്കാൻ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നിൽക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവിൽ പിന്മാറുകയായിരുന്നു .

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവില്‍ അറസ്റ്റ്.

Back to top button
error: