Month: November 2020

  • LIFE

    ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവി ” രന്ധാര നഗര “

    യുവ നടന്‍ അപ്പാനി ശരത്ത്,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” രന്ധാര നഗര “. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫീനിക്സ് ഇൻകോപറേറ്റ് , ഷോകേസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ ബാസ്കർ, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മോഹിയു ഖാൻ, സംഗീതം- നൊബെർട് അനീഷ്‌ ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്‍ഹത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, ഓൺലൈൻ എഡിറ്റർ -ബഷീർ, കല-സജീഷ് താമരശ്ശേരി,ആക്ഷന്‍-…

    Read More »
  • NEWS

    അര്‍ണാബിന് ഐക്യദാര്‍ഢ്യം; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

    ആര്‍കിടെക്ടിന്റെ മരണത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അർണാബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കാനെത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. കപില്‍ മിശ്ര, തജീന്ദര്‍ പാല്‍ സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രാജ്ഘട്ടില്‍ പോലീസ് നിര്‍ദേശം മറികടന്ന് ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. മനുഷ്യത്വ രഹിതമായ സമീപനമാണ് കേസില്‍ പൊലീസ് കൈക്കൊണ്ടതെന്ന് കപില്‍ മിശ്ര പറഞ്ഞു. ‘സര്‍ക്കാരിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നടപടിയെടുക്കുന്നത് ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ ക്രൂരതയ്‌ക്കെതിരെയാണു സമരം..’ മിശ്ര കൂട്ടിച്ചേര്‍ത്തു. രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ടെന്നും ഇതു മറികടന്നതിനാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, അർണാബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി. സുരക്ഷപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. നിലവില്‍ പാര്‍പ്പിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ സുരക്ഷപ്രശ്‌നങ്ങളുണ്ടെന്നതിനെ തുടര്‍ന്നാണിത്. അലിബാഗിലെ ജയിലിലാക്കപ്പെട്ടവര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രമായ…

    Read More »
  • അമ്മയും മൂന്ന് കുട്ടികളും വീടിനുളളില്‍ മരിച്ചനിലയില്‍

    മലപ്പുറം: അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുളളില്‍ മരിച്ചനിലയില്‍. രഹ്ന, മക്കളായ ആദിത്യന്‍, (12 ) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ല് തൊട്ടുമുടിയിലാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • NEWS

    ജോ ബൈഡൻ – കമല ഹാരിസ് വിജയം :ഇന്ത്യയെ കാത്തിരിക്കുന്നത് എന്താണ് ?

    ഡൊണാൾഡ് ട്രംപ് അമേരിക്കൻ ദേശീയത ഉയർത്തി ആണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .എന്നാൽ ഇന്ത്യക്കാർ അടങ്ങിയ സമൂഹം വിജയിപ്പിച്ചത് ജോ ബൈഡനെയും കമല ഹാരിസിനെയുമാണ് .പുതിയ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് കാത്ത് വെക്കുന്നത് എന്താണ് ? 1 .1 കോടി പേർ അമേരിക്കൻ പൗരത്വത്തിനായി കാത്തിരിക്കുക ആണ് .ഇതിൽ ഇന്ത്യക്കാർ അഞ്ച് ലക്ഷമാണ് .അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരെ സഹായിക്കുമെന്ന് ബൈഡൻ ക്യാമ്പ് നേരത്തെ തന്നെ വിശദീകരിച്ചതാണ് .കമലാ ഹാരിസ് ബൈഡൻ ക്യാമ്പിൽ ഉള്ളത് തന്നെ ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നു കുടിയേറ്റക്കാർക്ക്.അമേരിക്കൻ പൗരത്വം നൽകുന്ന നിയമ ഭേദഗതിയ്ക്കാണ് ശ്രമമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു . കുടുംബ വിസ ഉൾപ്പെടെയുള്ളതിന് അനുകൂലമായ നിലപാട് ആണ് ബൈഡൻ കൈക്കൊള്ളുക .ഗ്രീൻ കാർഡ് അപേക്ഷകളിലും മാറ്റമുണ്ടാകും .ഗ്രീൻ കാർഡ് അപേക്ഷകരിൽ ചിലരെ മാറിനിർത്തുന്ന സമീപനം ആയിരുന്നു ട്രമ്പിന്റേത് .ഇതിൽ വലിയ മാറ്റം ഉണ്ടാകും .

    Read More »
  • NEWS

    വിപണനാനുമതി ലഭിച്ചാല്‍ അടുത്ത മാസം കോവിഡ് വാക്‌സിന്‍: ഓക്‌സ്ഫഡ് സര്‍വകലാശാല

    ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് പല രാജ്യങ്ങളും. ഇവയില്‍ രാജ്യങ്ങള്‍ തമ്മില്‍ ആര് ആദ്യം വാക്‌സിന്‍ പുറത്തിറക്കും എന്ന് സംബന്ധിച്ച് മത്സരം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ വിപണനാനുമതി ലഭിച്ചാല്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനൊരുങ്ങി ഓക്‌സ്ഫഡ് സര്‍വകലാശാല. അനുമതി ലഭിച്ചാല്‍ വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ അടുത്ത മാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അവര്‍ പറഞ്ഞു. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്‌സീന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രായമായവരില്‍ നടത്തുന്ന പരീക്ഷണവും ഇതുവരെ പൂര്‍ണവിജയമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ പരീക്ഷണവും അടുത്തമാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • NEWS

    സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര

    മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര. ദീപാവലിക്ക് ശേഷം തുറക്കാനാണ് തീരുമാനം. ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്‌. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ക്ലാസ്സുകള്‍ ആരംഭിക്കുക. ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമേ ക്ലാസിലേത്താനാകൂ. തെര്‍മ്മല്‍ സ്‌കാനിങ് നടത്തി മാത്രമേ ഓരോ വിദ്യാര്‍ത്ഥിയേയും ക്ലാസിനുളളിലേക്ക് പ്രവേശിപ്പിക്കൂ. നവംബര്‍ 17 മുതല്‍ 22 വരെ എല്ലാ അധ്യാപകര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും. അതേസമയം, സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ സ്‌കൂള്‍ അധികൃതരേയും വിദ്യാര്‍ത്ഥികളേയും നിര്‍ബന്ധിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

    Read More »
  • NEWS

    മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി

    മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. ദീർഘകാലം സിപിഐ എം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. രണ്ടു തവണ കുഴൽമന്ദം എംഎൽഎയായി. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്

    Read More »
  • NEWS

    കാനഡയിലും യൂറോപ്പിലും കോവിഡ് രൂക്ഷം; മൂന്ന് പാളി മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

    കാനഡയിലും യൂറോപ്പിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം മൂന്ന് പാളികളുളള മാസ്‌ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി. ഫില്‍റ്റര്‍ പാളി ഉള്‍പ്പെടുന്ന മൂന്നു പാളികളുള്ള മെഡിക്കല്‍ ഇതര മാസ്‌ക് ധരിക്കാനാണ് നിര്‍ദ്ദേശം. കോട്ടണോ ലിനനോ പോലുള്ള സാമഗ്രികള്‍ ഉപയോഗിച്ചായിരിക്കും ഇതിന്റെ രണ്ട് പാളികള്‍ നിര്‍മിച്ചിരിക്കുക. മൂന്നാമത്തെ മധ്യ പാളി നോണ്‍-വൂവന്‍ പോളിപ്രൊപ്പിലൈന്‍ തുണി പോലുള്ള ഫില്‍റ്റര്‍ ടൈപ്പ് തുണി ഉപയോഗിച്ചുള്ളതാകണമെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു. ഈ പാളി അണുബാധ പരത്തുന്ന ചെറു കണികകളെ ഫില്‍റ്റര്‍ ചെയ്ത് നീക്കി മികച്ച സുരക്ഷ നല്‍കുന്നു. വായും മൂക്കും മൂടുന്ന കൃത്യം ഫിറ്റിലുള്ള മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം, യൂറോപ്പിലും യുകെയിലും പലയിടങ്ങളിലും ലോക്ഡൗണുകള്‍ ഏര്‍പ്പെടുത്തി. കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. 2,51,338 പേര്‍ കോവിഡ് ബാധിതരായ കാനഡയില്‍ ഇതേ വരെ 10,381 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

    Read More »
  • LIFE

    മംമ്തയുടെ നിര്‍മ്മാണത്തില്‍ ‘ലോകമേ’ മ്യൂസിക് സിംഗിള്‍ ; ട്രെയിലര്‍ പുറത്ത്‌

    നടി മംമ്ത മോഹന്‍ദാസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാല്‍വെയ്ക്കുന്ന മ്യൂസിക് സിംഗിള്‍, ലോകമേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ക്ലബ് എഫ്.എം റേഡിയോ ജോക്കി ആയ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ലോകമേ എന്ന റാപ് സോണ്ടാണ് ഒരു മ്യൂസിക് സിംഗിള്‍ രൂപത്തില്‍ പുറത്തിറത്തുവരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു. മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് സംഗീതത്തിന്റെ നിര്‍മ്മാണം.സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും…

    Read More »
  • NEWS

    ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ഒന്നാംപ്രതി ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി

    ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതിയും മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍. തങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. തട്ടിപ്പ് കേസില്‍ ഖമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. ഖമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാനും .ടി കെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമാണ്. 2003 ലാണ് ഫോഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. പിന്നീട് ഈ ശാഖകള്‍ ജനുവരിയില്‍ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് നയാപൈസ നല്‍കിയിട്ടില്ല . പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകര്‍ പരാതി നല്‍കാന്‍ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നില്‍ക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവില്‍ പിന്മാറുകയായിരുന്നു…

    Read More »
Back to top button
error: