നിവർ ശമിച്ചപ്പോൾ ആന്ധ്രയിൽ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്വർണവേട്ടയ്ക്കിറങ്ങി മൽസ്യത്തൊഴിലാളികളും നാട്ടുകാരും
നിവർ ചുഴലിക്കാറ്റിന് ശമനമുണ്ടായപ്പോൾ ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ തീരത്ത് സ്വർണവേട്ടക്കിറങ്ങി മൽസ്യത്തൊഴിലാളികളും നാട്ടുകാരും .ശനിയാഴ്ച രാവിലെ മുതൽ നിരവധി പേരാണ് തീരത്ത് സ്വർണമടിയും എന്ന പ്രതീക്ഷയിൽ നിധിവേട്ടക്കിറങ്ങിയത് .
The Gold Rush !! Sea ‘spewing’ yellow metal news makes people rush to Uppada beach of East Godavari. hundreds throng to the beach to test their luck.#AndhraPradesh pic.twitter.com/xIkSzULbFk
— Aashish (@Ashi_IndiaToday) November 28, 2020
കാറിലും കോളിലും കടലിൽ മുങ്ങിപ്പോയ പഴയ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം ഒഴുകിയെത്തും എന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത് .ചിലർക്കെല്ലാം കടലിലൂടെ ഒഴുകി വന്ന സ്വർണം കിട്ടിയെന്ന് വാർത്ത പരന്നതോടെ തീരത്ത് തിരച്ചിലോട് തിരച്ചിലായിരുന്നു .രാവിലെ 6 മണിയ്ക്ക് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ നീണ്ടുനിന്നു .