NEWS

കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ ,എന്നാൽ പറയുന്ന സ്ഥലത്ത് സമരം ചെയ്യണം

കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .എന്നാൽ പോലീസ് പറയുന്ന സ്ഥലത്തേയ്ക്ക് സമരം മാറ്റണം .സമര സ്ഥലം മാറ്റിയാൽ ഉടൻ ചർച്ച എന്നാണ് അമിത് ഷായുടെ നിലപാട് .

കർഷകർക്ക് സമരം ചെയ്യാനുള്ള സൗകര്യം പോലീസ് ഒരുക്കും .കർഷകരുടെ ആവശ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്നും അമിത് ഷാ പറഞ്ഞു .

Signature-ad

കർഷക സമരം ഡൽഹി തെരുവുകൾ കൈയ്യെടുക്കുന്ന പശ്ചാത്തലത്തിൽ ആണ് ചർച്ച ചെയ്യാമെന്ന വാഗ്ദാനവുമായി അമിത് ഷാ തന്നെ രംഗത്ത് വന്നത് .എന്നാൽ കർഷക സംഘടനകളുടെ പ്രതികരണം വന്നിട്ടില്ല .

Back to top button
error: