NEWS

ലഹരിമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്.

താരത്തിന്റെ മുംബൈയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. അര്‍ജുന്റെ കാമുകി ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വീണ്ടും എന്‍സിബി കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇയാള്‍ക്ക് രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി സംശയിക്കുന്നു.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഫിറോസ് നദിയാവാലയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ലെന്ന് എന്‍സിബി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker