Month: November 2020

  • NEWS

    വായുമലിനീകരണം രൂക്ഷം; തലസ്ഥാനനഗരിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

    തലസ്ഥാനനഗരിയില്‍ പടക്ക നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അതേസമയം, വായുമലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നും ദീപാവലിക്ക് രാത്രി 8 മുതല്‍ 10മണിവരെയും ഛാട്ടിന് പുലര്‍ച്ചെ 6 മുതല്‍ 8വരെയും ക്രിസ്മസ്, പുതുവര്‍ഷ ദിനങ്ങളില്‍ അര്‍ധരാത്രി 11.55 മുതല്‍ 12.30 വരെയും പടക്കം ഉപയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വായുനിലവാരം ഭീതിപ്പെടുത്തുന്ന നിലയിലേക്ക് പോയിരിക്കുന്നതിനാല്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തിങ്കളാഴ്ച ആനന്ദവിഹാറില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 484 ആണ് രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    ബീനിഷിന്റെ മകളുടെ വിഷയം; ബാലാവകാശകമ്മീഷന്‍ പിന്മാറി

    ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്മാറി ബാലാവകാശ കമ്മീഷന്‍. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും വീട് റെയ്ഡ് ചെയ്തപ്പോള്‍ ഉണ്ടായ പരാതി അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിനീഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയുടെ റെയ്ഡ് നടന്നത്. 24 മണിക്കൂറിലേറെ നീണ്ട റെയ്ഡ് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിനീഷിന്റെ ഭാര്യയും അമ്മയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായതായുംരണ്ടര വയസ്സുളള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബീനിഷിന്റെ ഭാര്യ പിതാവ് ബാലാവകാശകമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ബാലാവകാശ കമ്മീഷന്‍ ഉടന്‍ തന്നെ വീട്ടിലെത്തുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റെ നിലപാട് പക്ഷാപാതപരമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

    Read More »
  • LIFE

    ‘മഹത്തായ ഭാരതീയ അടുക്കള’യുമായി സുരാജ് വെഞ്ഞാറാമൂടും നിമിഷ സജയനും

    കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യറുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായികാ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് കാലത്ത് നേരിട്ട് ചാനല്‍ റിലീസ് ചെയ്ത സിനിമയെന്ന പ്രത്യേകതയും ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിനുണ്ടായിരുന്നു.

    Read More »
  • TRENDING

    ഐപിഎൽ ഫൈനലിൽ ഏറ്റുമുട്ടാൻ മുംബൈയും ഡൽഹിയും ,ഓറഞ്ച്ക്യാപ് ആർക്ക് ?

    സൺറൈസേഴ്‌സ് ഹൈദരാബാദിനെ 17 റൺസിന്‌ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ കടന്നു .മുംബൈ ഇന്ത്യൻസ് ആണ് ഫൈനലിലെ എതിരാളി .ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആരാവും ?ദേവദാസ് തളാപ്പിന്റെ വിശകലനം .

    Read More »
  • NEWS

    ചോദ്യം ചെയ്യലിനായി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

    കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം കടത്തി വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച മന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും ഇഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചട്ടലംഘനം നടത്തി മതഗ്രന്ഥം എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പാഴ്‌സല്‍ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • NEWS

    തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാപഞ്ചായത്തില്‍ ജോസഫിന് 9 സീറ്റുകള്‍

    തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റില്‍ ധാരണയിലെത്തി. ജില്ലാപഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് മത്സരിച്ചത്. അതിനാല്‍ അത്ര തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒടുവില്‍ ജോസഫ് പത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയാവുകയായിരുന്നു. പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട്. പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഇരുവിഭാഗങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    സാമ്പത്തിക ക്രമക്കേട്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നു

    കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഷാജിയുടെ ഭാര്യ കെ.എം. ആശയുടെ മൊഴിയാണ് ഇഡി രേഖപ്പെടുത്തുന്നത്. മൊഴി നല്‍കാന്‍ ആശ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്തി. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ കെ.എം.ഷാജി കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. നാളെ ഷാജിയുടെ മൊഴിയെടുക്കുന്നതിന് മുന്നോടിയായിട്ടാണ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയെ തുടര്‍ന്നാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം…

    Read More »
  • NEWS

    തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ്

    ചെന്നൈ: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനിയലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ താരം ക്വാറന്റീനിലാണ്. താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് താരം പറഞ്ഞു.

    Read More »
  • NEWS

    ഷോർട്ട് സിർക്യൂട്ടിന് സാധ്യത ഇല്ല ,മുറിയിൽ നിന്ന് കണ്ടെടുത്ത മദ്യക്കുപ്പികളിൽ മദ്യത്തിന്റെ അംശം ,സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്റെ ദുരൂഹത മാറുന്നില്ല

    സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തത്തിന്റെ ദുരൂഹത മാറുന്നില്ല .തീപിടിച്ച മുറിയ്ക്ക് സമീപത്ത് നിന്ന് രണ്ടു മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട് .അതിൽ മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നു .മദ്യം ഒഴിച്ചാണോ ഫയലുകൾക്ക് തീയിട്ടത് എന്ന സംശയം ശക്തമാണ് . ഷോർട്ട് സിർക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണം എന്നാണ് ഫോറൻസിക് പരിശോധനയിലെ നിഗമനം .മുറിയിലെ ഫാൻ തീപിടിച്ച് ഉരുകിയിരുന്നു .സെക്രട്ടറിയേറ്റിനുള്ളിൽ മദ്യക്കുപ്പി എത്തിയതും ദുരൂഹമാണ് .മുറിയിൽ വച്ചിരുന്ന സാനിറ്റൈസർ പോലും കത്താതെ ഫയലുകൾ മാത്രമാണ് കത്തിയത് . ഓഗസ്റ്റ് 25 നാണു സെക്രെട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം ഉണ്ടായത് .ഫയലുകൾ കത്തി നശിച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു .ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനമായി പറഞ്ഞിരുന്നത് .നയതന്ത്ര രേഖകൾ കത്തിനശിച്ചു എന്ന് വാർത്ത മാധ്യമങ്ങളിൽ വന്നതോടെ സർക്കാർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ പരാതിയും നൽകിയിരുന്നു .

    Read More »
  • NEWS

    24 മണിക്കൂറിനിടെ 45,093 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി.490 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,26,611 ആയി. 24 മണിക്കൂറിനിടെ 48,405 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,17,373 ആയി. നിലവില്‍ 5,09,673 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍കോവിഡ് ബാധിതരുടെ എണ്ണം 17.2 ലക്ഷം കടന്നു.

    Read More »
Back to top button
error: