NEWS

ബിഹാറില്‍ 58 സീറ്റുകളിലെ വിജയം പ്രഖ്യാപിച്ചു

ബിഹാറില്‍ അമ്പത് ശതമാനം വോട്ടെണ്ണികഴിയുമ്പോള്‍ 58 സീറ്റുകളിലെ വിജയം പ്രഖ്യാപിച്ചു. 36 സീറ്റില്‍ എന്‍ഡിയേയും 21 സീറ്റുകളില്‍ മഹാസഖ്യവുമാണ് വിജയിച്ചത്. മറ്റുളളവര്‍ ഒരുസീറ്റിലാണ് വിജയിച്ചത്. ഇപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം.

അതേസമയം ഗ്രാമപ്രദേശങ്ങളിലാണ് വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന ആരോപണമുയരുകയാണ്‌. ഈ പ്രദേശങ്ങളില്‍ ഇതുവരെ 20 ശതമാനം മാത്രം വോട്ടാണ് എണ്ണിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 23 സീറ്റുകളില്‍ ലീഡ് 1000 ല്‍ താഴെയും 23 സീറ്റുകളില്‍ ലീഡ് 500 ല്‍ താഴെയുമാണ്.

നഗരപ്രദേശങ്ങളിലെ വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയിരിക്കുന്നതെന്നും ഗ്രാമപ്രദേശങ്ങളിലെ വോട്ടെണ്ണല്‍ കഴിയുന്നതോടെ നിലവിലെ സാഹചര്യം മാറാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

Back to top button
error: