NEWS

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ,അരങ്ങേറ്റംകോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി

രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഇതാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു .കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിയ്ക്കും എന്നാണ് സൂചന .

ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഡിവിഷനിൽ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട് .പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണ് എന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം .

ജോസ് കെ മാണി എൽഡിഎഫിലേക്ക് ചേക്കേറിയതോടെ കോട്ടയത്തെ വിജയം യുഡിഎഫിന് അഭിമാന പ്രശ്നമാണ് .അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് സ്ഥാനാർഥി നിർണയം .

ചാണ്ടി ഉമ്മനെ സ്ഥാനാർഥി ആക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് .

കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് പുതുപ്പള്ളി .ഇവിടെ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത് .പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരം പുതുപ്പള്ളി നിയോജക മണ്ഡലം ഉമ്മൻ ചാണ്ടി ഒഴിയുമ്പോൾ ചാണ്ടി ഉമ്മന് മത്സരിക്കാനുള്ള തട്ടകമാക്കുന്നതിന്റെ മുന്നോടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button