Month: November 2020

  • NEWS

    ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

    ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017ല്‍ ബഹ്‌റൈനില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാദ്ധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയില്‍ പ്രശംസിച്ചത് ഓര്‍ക്കുന്നു. തനിക്ക് കീഴില്‍ രണ്ടായിരത്തിലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള അതീവ താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു.

    Read More »
  • NEWS

    ബിനീഷ് ഇനി ജയിലിലേക്ക്

    ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റും. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കാണ് മാറ്റുന്നത്. ബിനീഷിനെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. 3 തവണയായി 14 ദിവസം തുടര്‍ച്ചയായി ഇഡി കസ്റ്റഡിയിലാണ് ബിനീഷ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    നിങ്ങളുടെ മുൻ പ്രണയിതാവ് നിങ്ങളെ ഓർമിക്കുന്നുണ്ടാവുമോ ?ആധുനിക മനഃശാസ്ത്രം പറയുന്നത് എന്താണ് ?

    മുൻ പ്രണയിതാക്കളെ നിങ്ങൾ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ ?ഇപ്പോഴത്തെ ജീവിതാസ്വാദനത്തിനിടയ്ക്ക് ആ ഓർമ്മകൾ ഇരമ്പി വരുന്നുണ്ടോ ?മുൻ കാമുകനെ അല്ലെങ്കിൽ കാമുകിയെ നിങ്ങൾ സ്വപ്നം കാണാറുണ്ടോ ? മുൻ ബന്ധം എങ്ങിനെ അവസാനിച്ചാലും ശരി നിങ്ങളുടെ പ്രണയിതാവ് നിങ്ങളെ ഓർക്കുന്നുണ്ട് .’അമ്മ കുഞ്ഞ് ബന്ധത്തിലെന്നപോലെയല്ല ഇവിടെ ഓർമ്മകൾ .വാസോപ്രെസിൻ ,ഓക്‌സിടോസിൻ പോലുള്ള ഹോർമോണുകൾ മറ്റൊരു തരം ഗാഢ അടുപ്പത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത് . ആ വ്യക്തി നിങ്ങളുടെ ആദ്യത്തേത് ആകാം ,ഏറ്റവും മികച്ച ബന്ധം ആയിരുന്നിരിക്കാം ,ഏറ്റവും അടുത്ത ബന്ധം ആയിരുന്നിരിക്കാം .ഒരു തരം കോഡുകൾ അവരുടെ ഓർമകളെ തിരിച്ചുകൊണ്ടുവരത്തക്കവിധം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കോളേജ് ഓർമ്മകൾ പോലുള്ളവ കൂടുതൽ ദീപ്തമാകുന്നത് . ആ ചിന്തകൾ തലച്ചോറിന്റെ ഡോപ്പമിൻ സംവിധാനത്തെ ഉദ്ധീപിപ്പിക്കുന്നത് കൊണ്ടാണ് ഓർമ്മകൾ പലപ്പോഴും മധുരിതമാകുന്നത് .ദൃശ്യം ,മണം ,ശബ്ദം ഇതിനെ ഓർമിപ്പിക്കുന്ന ഓക്‌സിടോസിൻ പ്രവർത്തനങ്ങളും തലച്ചോറിനെ ഉദ്ധീപിപ്പിക്കും .ഏറ്റവും സുഖകരമായ അനുഭൂതികളെ എലികൾ പോലും ഓർക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് . നിലവിലെ…

    Read More »
  • LIFE

    ഷാരൂഖ് ഖാന്‍ 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി

    തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

    Read More »
  • NEWS

    അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം

    റിപ്പബ്‌ളിക് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെയ് നായികും മാതാവ് കുമുദ് നായികും 2018ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബ് അറസ്റ്റിലായത്.

    Read More »
  • NEWS

    ഇന്ത്യാ – ചൈന സേനപിന്മാറ്റം; മൂന്ന് ഘട്ടങ്ങളിലായി

    ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം അയവിലേക്ക്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ അയവുവരുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഓരാഴ്ച കൊണ്ട് പിന്മാറാണ് ഉദ്ദേശിക്കുന്നത്. ഇതിനുളള രൂപരേഖ തയ്യാറായതായാണ് പുറത്ത് വരുന്ന വിവരം. ഈ വര്‍ഷം ഏപ്രിലിലും മെയിലിലും ഉണ്ടായിരുന്ന സ്ഥിതി തുടരാനാണ് തീരുമാനം. നവംബര്‍ ആറിന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുളള സേനാപിന്‍മാറ്റത്തെ കുറിച്ചുളള കാര്യങ്ങള്‍ ധാരണയിലെത്തിയത്. മൂന്ന് ഘട്ടമായി നടക്കുന്ന പിന്‍മാറ്റത്തിന്റെ ഭാഗമായി ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്‍നിരയില്‍ നിന്ന് മാറ്റുകയും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ നിന്ന് നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുമാണ്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് പിന്‍വാങ്ങലിന്റെ രണ്ടാംഘട്ടം നടക്കുക. ഇവിടുത്തെ ധാരണ പ്രകാരം മൂന്ന് ദിവസത്തേക്ക് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിന്‍വലിക്കേണ്ടതാണ്. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തെ അതത്…

    Read More »
  • NEWS

    മിഠായി കവറില്‍ പൊതിഞ്ഞ് കടത്തിയ സ്വര്‍ണം പിടികൂടി

    കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മിഠായി കവറില്‍ പൊതിഞ്ഞ് കടത്തിയ സ്വര്‍ണം പിടികൂടി. 9.19 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കേസില്‍ മുള്ളേരിയ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

    Read More »
  • NEWS

    മഹാസഖ്യത്തിലേയ്ക്കില്ല ,ദീപാവലിയ്ക്ക് ശേഷം നിതീഷ് കുമാർ സത്യപ്രത്ജ്ഞ ചെയ്യും

    നിതീഷ് കുമാർ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന് ജെ ഡി യു .”നിതീഷ് കുമാർ ദീപാവലിയ്ക്ക് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .”ജെ ഡി യു വക്താവ് കെ സി ത്യാഗി പറഞ്ഞു . നിതീഷ് മുഖ്യമന്ത്രിയായി തുടരുമെന്നു ബിജെപി നേതാക്കളും വ്യക്തമാക്കി .നിതീഷിനെ മഹാസഖ്യത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് ഗിരിരാജ് സിങ് അടക്കമുള്ളവർ രംഗത്ത് വന്നു . “നിതീഷ്‌ജി ബീഹാർ താങ്കളെ സംബന്ധിച്ചിടത്തോളം ചെറുതാണ് .ഇപ്പോൾ താങ്കൾ ദേശീയ രാഷ്ട്രീയത്തിൽ എത്തണം വിഭജിച്ച് ഭരിക്കുന്നവർക്കെതിരെ മതേതര മനസുകളുടെ കൂട്ടായ്മയുടെ ഭാഗമാകണം താങ്കളും .”ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു . “നിതീഷ് കുമാർ എൻ ഡി എ നേതാവാണ് .ജയവും തോൽവിയും അദ്ദേഹത്തിന്റെ സ്റ്റാറ്റസിനെ ബാധിക്കുന്നില്ല .നിതീഷിനെതിരെ സംസാരിക്കുന്ന തേജസ്വി യാദവ് എന്ത് നേട്ടമാണ് ഉണ്ടാക്കിയത് ?ഇപ്പോൾ തേജസ്വിയോട് വിശ്രമിക്കാൻ ആണ് ബിഹാറിലെ ജനങ്ങൾ പറഞ്ഞിരിക്കുന്നത് .ദിഗ്‌വിജയ് സിങ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കിയാൽ മതി .”ഗിരിരാജ്…

    Read More »
  • NEWS

    ബഹ്‌റൈന്‍ പ്രധാനമന്ത്രിക്ക് വിട

    മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ മരണത്തില്‍ ആദരസൂചകമായി ഹമദ് രാജാവ് ബഹ്‌റൈനില്‍ വ്യാഴ്‌ഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ വാകുപ്പുകളും മൂന്ന് ദിവസത്തേക്ക് അടയ്ക്കും. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. പ്രധാനമന്ത്രിയുടെ ഭൗതികശരീരം ബഹ്‌റൈനില്‍ എത്തിച്ച ശേഷം കബറടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • NEWS

    പ്രചാരണത്തിനിടെ സ്ഥാനാർത്ഥി മരം വീണ് മരിച്ചു

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ മരം വീണ് സ്ഥാനാർത്ഥി മരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ഗിരിജകുമാരിയാണ് മരിച്ചത്. വോട്ട് അഭ്യർത്ഥിച്ച് ജനങ്ങളെ കാണുന്നതിനിടയിൽ മുറിച്ചുകൊണ്ടിരുന്ന ആഞ്ഞലിമരത്തിന്റെ ശിഖരങ്ങള്‍ കയറില്‍ കെട്ടിയിറക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തലയ്ക്കു പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരോട് പഞ്ചായത്തിലെ ഉച്ചകടവാര്‍ഡിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു ഗിരിജ.

    Read More »
Back to top button
error: